കോഹ്‌ലിയല്ല, ധോണിയാണ് നമ്മുടെ ‘മാസ്സീവ് പ്ലെയര്‍’; ലോകകപ്പ് രഹസ്യം തുറന്നു പറഞ്ഞ് ഗവാസ്‌കര്‍

  Sunil Gavaskar , team india , world cup , virat kohli , dhoni , മഹേന്ദ്ര സിംഗ് ധോണി , ലോകകപ്പ് , സുനില്‍ ഗവാസ്‌കര്‍ , രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, വിരാട് കോഹ്‌ലി
മുംബൈ| Last Modified വെള്ളി, 3 മെയ് 2019 (17:18 IST)
പതിവ് ആവര്‍ത്തിച്ച് ഈ ഐപിഎല്‍ സീസണിലും മഹേന്ദ്ര സിംഗ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പോയന്റ് പട്ടികയില്‍ ഒന്നാമതാണ്. കൂറ്റനടിക്കാരും വമ്പന്‍ താരങ്ങളും ഇല്ലാതിരുന്നിട്ടും സി എസ് കെയുടെ വിജയങ്ങള്‍ തുടരുകയാണ്. ഈ വിജയഗാഥയ്‌ക്ക് പിന്നില്‍ ധോണിയെന്ന ആതികായന്റെ തന്ത്രങ്ങള്‍ ആണെന്നതില്‍ ആര്‍ക്കും സംശയമില്ല.

ഏകദിന ലോകകകപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ മികച്ച ഫോമില്‍ തുടരുന്ന ധോണിയിലേക്ക് ആരാധകരുടെ ശ്രദ്ധ മാറിക്കഴിഞ്ഞു. ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പില്‍ ധോണിയാകും ടീം ഇന്ത്യയുടെ ‘മാസീവ് പ്ലെയര്‍’ എന്ന് മുന്‍ നായകന്‍ സുനില്‍ ഗവാസ്‌കര്‍ തുറന്നു പറഞ്ഞു.

ബാറ്റിംഗ്, ബോളിംഗ്, ഫീല്‍‌ഡിംഗ് എന്നീ മൂന്ന് മേഖലകളിലും ധോണിയുടെ ഇടപെടല്‍ ഉണ്ടാകുന്നത് ഇന്ത്യക്ക് ഗുണകരമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ ബാറ്റിംഗ് നിരയുടെ ശക്തി ടോപ് ത്രീ ആണ്. രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, വിരാട് കോഹ്‌ലി എന്നീ താരങ്ങള്‍ മികച്ച പ്രകടനമാണ് നടത്തുന്നത്. നിര്‍ഭാഗ്യവശാല്‍ ഇവര്‍ക്ക് പിഴച്ചാല്‍ ബാറ്റിംഗ് നിരയെ താങ്ങി നിര്‍ത്തേണ്ട ചുമതല ധോണിയിലെത്തും. നാലാമതോ, അഞ്ചാമതോ ആയി
ധോണി ക്രീസില്‍ എത്തുന്നത് നേട്ടമാകും. പ്രതിരോധിക്കാനാകുന്ന സ്‌കോര്‍ ഇതോടെ സാധ്യമാകും.

വിക്കറ്റിന് പിന്നില്‍ നില്‍ക്കുമ്പോള്‍ കൂടുതല്‍ ഉത്തരവാദിത്വം ധോണി ഏറ്റെടുക്കുന്നുണ്ട്. ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലി ഡീപ് മിഡ്‌വിക്കറ്റിലോ, ലോങ് ഓണിലോ ആകും ഫീല്‍‌ഡ് ചെയ്യുക. ബോളര്‍മാര്‍ക്ക് നിര്‍ദേശം നല്‍കാനോ ഫീല്‍‌ഡിംഗ് വിന്യാസം ക്രമീകരിക്കാനോ ഇതോടെ ക്യാപ്‌റ്റന് കഴിയാറില്ല. എന്നാല്‍, ഈ ജോലികള്‍
മനോഹരമായിട്ടാണ് ധോണി നിര്‍വഹിക്കുന്നത്.

ബോളര്‍മാര്‍ക്ക് നിര്‍ദേശം നല്‍കാനും സര്‍ക്കിളില്‍ ഫീല്‍‌ഡിംഗ് ഒരുക്കാനും ധോണിക്കുള്ള മിടുക്ക് ലോകകപ്പില്‍ ഇന്ത്യക്ക് നിര്‍ണായകമാകുമെന്നും ഗവാസ്‌കര്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ ...

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)
മത്സരത്തിന്റെ 13-ാം ഓവറിലായിരുന്നു സംഭവം

Yashasvi Jaiswal: 'കൃത്യനിഷ്ഠ വേണം'; യുവതാരത്തിന്റെ ...

Yashasvi Jaiswal: 'കൃത്യനിഷ്ഠ വേണം'; യുവതാരത്തിന്റെ അലസതയില്‍ രോഹിത്തിനു 'കലിപ്പ്'
നായകന്‍ രോഹിത് ശര്‍മ, പരിശീലകന്‍ ഗൗതം ഗംഭീര്‍ തുടങ്ങിയവര്‍ അഡ്‌ലെയ്ഡിലെ ഹോട്ടലിനു ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും
യുറുഗ്വയില്‍ നടന്ന ആദ്യ ലോകകപ്പിന്റെ നൂറാം വാര്‍ഷികാഘോഷം പ്രമാണിച്ച് 3 മത്സരങ്ങള്‍ സൗത്ത് ...

Prithvi Shaw: 'ആര്‍ക്കാടാ ഫിറ്റ്‌നെസ് ഇല്ലാത്തത്' സയദ് ...

Prithvi Shaw: 'ആര്‍ക്കാടാ ഫിറ്റ്‌നെസ് ഇല്ലാത്തത്' സയദ് മുഷ്താഖ് അലി ട്രോഫിയില്‍ വെടിക്കെട്ട് ബാറ്റിങ്ങുമായി പൃഥ്വി ഷാ
ആദ്യം ബാറ്റ് ചെയ്ത നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സ് നേടി

ഫാബുലസ് ഫോറിലെ ആരുമല്ല, നിലവിലെ മികച്ച താരം അവൻ, യുവതാരത്തെ ...

ഫാബുലസ് ഫോറിലെ ആരുമല്ല, നിലവിലെ മികച്ച താരം അവൻ, യുവതാരത്തെ പുകഴ്ത്തി ജോ റൂട്ട്
നിലവില്‍ ലോകക്രിക്കറ്റിലെ മികച്ച താരം ആരാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം. ...

ഗിന്നസ് പരിപാടി വെച്ച് കൊച്ചിയിലെ ഫിഫ നിലവാരത്തിലുള്ള ...

ഗിന്നസ് പരിപാടി വെച്ച് കൊച്ചിയിലെ ഫിഫ നിലവാരത്തിലുള്ള പിച്ച് നശിപ്പിച്ചു, നിബന്ധനകൾ ഒന്നും പാലിച്ചില്ലെന്ന് ആരോപണം
നൃത്ത പരിപാടിക്കായി കേരള ബ്ലാസ്റ്റേഴ്‌സ് അനുവാദം നല്‍കിയിരുന്നെങ്കിലും മത്സരം ...

തീ പാറുമോ?, സൂപ്പർ ഫൈനലിൽ ഇന്ന് എൽ ക്ലാസികോ പോരാട്ടം

തീ പാറുമോ?, സൂപ്പർ ഫൈനലിൽ ഇന്ന് എൽ ക്ലാസികോ പോരാട്ടം
കിംഗ് അബ്ദുല്ല സ്‌പോര്‍ട്‌സ് സിറ്റിയില്‍ രാത്രിയാണ് മത്സരം. റയല്‍ മയ്യോര്‍ക്കയെ 3-0ന് ...

കെയ്ൻ വില്യംസൺ തിരിച്ചെത്തി, ഐസിസി ചാമ്പ്യൻസ് ട്രോഫിക്കുള്ള ...

കെയ്ൻ വില്യംസൺ തിരിച്ചെത്തി, ഐസിസി ചാമ്പ്യൻസ് ട്രോഫിക്കുള്ള ന്യൂസിലൻഡ് ടീമിനെ പ്രഖ്യാപിച്ചു
കെയ്ന്‍ വില്യംസണ്‍, വില്യം യങ്ങ്, രചിന്‍ രവീന്ദ്ര തുടങ്ങി ശക്തമായ ബാറ്റിംഗ് നിരയാണ് ...

രോഹിത് വിരമിക്കൽ തീരുമാനമെടുത്തിരുന്നു, എന്നാൽ അവസാന നിമിഷം ...

രോഹിത് വിരമിക്കൽ തീരുമാനമെടുത്തിരുന്നു, എന്നാൽ അവസാന നിമിഷം തീരുമാനം മാറ്റി,  ഗംഭീർ തീരുമാനത്തിൽ അസ്വസ്ഥനായി
ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ കളിച്ച അഞ്ച് ഇന്നിങ്ങ്‌സുകളില്‍ നിന്നായി വെറും 31 ...

റിഷഭ് പന്തിനെ തഴഞ്ഞു സഞ്ജു ടീമിൽ, ഷമി തിരിച്ചെത്തി: ...

റിഷഭ് പന്തിനെ തഴഞ്ഞു സഞ്ജു ടീമിൽ, ഷമി തിരിച്ചെത്തി: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്കുള്ള ടീം പ്രഖ്യാപിച്ചു
ഴിഞ്ഞ സൗത്താഫ്രിക്കന്‍ പര്യടനത്തില്‍ തിളങ്ങിയ മലയാളി താരം സഞ്ജു സാംസണ്‍ ടീമില്‍ വിക്കറ്റ് ...