സിഎസ്‌കെ സത്യം പറയുമോ ?; ബിസിസിഐയുടെ നിര്‍ദേശം എന്താണ് ? - ധോണിയില്ലാത്ത ലോകകപ്പോ ?

  IPL , chennai super kings , dhoni , world cup , CSK , ചെന്നൈ , സി എസ് കെ , മഹേന്ദ്ര സിംഗ് ധോണി , ലോകകപ്പ് , കോഹ്‌ലി
Last Updated: തിങ്കള്‍, 29 ഏപ്രില്‍ 2019 (15:55 IST)
ക്രിക്കറ്റ് പ്രേമികളുടെ കണ്ണും കാതും ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഡ്രസിംഗ് റൂമിനെ ചുറ്റിപ്പറ്റിയാണ്. സൂപ്പര്‍താരം മഹേന്ദ്ര സിംഗ് ധോണിക്ക് എന്ത് സംഭവിച്ചുവെന്ന ആശങ്കയാണ് ആരാധകരെ അലട്ടുന്നത്. ഏകദിന ലോകകപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ കോഹ്‌ലിപ്പടയുടെ വല്ല്യേട്ടന്‍ ക്രിക്കറ്റ് ലോകത്തുണ്ടാക്കുന്ന ടെന്‍ഷന്‍ ചെറുതല്ല.

ഐപിഎല്ലില്‍ ധോണിയില്ലാതെ ഇറങ്ങിയ രണ്ടു കളികളിലും ചെന്നൈ പരാജയപ്പെട്ടിരുന്നു. മുംബൈ ഇന്ത്യന്‍‌സിനെതിരെയും താരം കളിക്കാതിരുന്നതോടെയാണ് ആശങ്കകള്‍ ശക്തമായത്. ഗുരുതര സ്വഭാവമുള്ളതല്ലെങ്കിലും ധോണി പരുക്കിന്റെ പിടിയിലാണെന്ന് ചെന്നൈ പരിശീലകന്‍ സ്റ്റീഫന്‍ ഫ്ലെമിംഗ് വ്യക്തമാക്കിയിരുന്നു.

നടുവേദനയാണ് ധോണിയെ അലട്ടുന്നതെന്നാണ് വിവരം. ലോകകപ്പില്‍ ടീം ഇന്ത്യയെ നിയന്ത്രിക്കേണ്ട താരത്തിന്റെ പരുക്ക് ബിസിസിഐയ്‌ക്കും തലവേദന ഉണ്ടാക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഐപിഎല്ലില്‍ പരമാവധി മത്സരങ്ങളില്‍ വിശ്രമം നല്‍കി സെമി ഫൈനലിലും, ഫൈനലിലും മാത്രമേ ധോണിയെ കളിപ്പിക്കാന്‍ പാടുള്ളൂ എന്ന് അധികൃതര്‍ ചെന്നൈ മാനേജ്‌മെന്റിന് നിര്‍ദേശം നല്‍കിയെന്നാണ് സ്ഥിരീകരിക്കാത്ത വിവരം.

അതേസമയം, ലോകകപ്പ് അടുത്തിരിക്കുന്നതിനാല്‍ ശാരീരിക്ഷമത നിലനിര്‍ത്താന്‍ കൂടുതല്‍ മത്സരങ്ങളില്‍ നിന്നും ധോണി വിട്ടു നില്‍ക്കുന്നതാണെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. ആരോഗ്യ പ്രശ്‌നങ്ങളുണ്ടെങ്കിലും ഗ്രൌണ്ടിലിറങ്ങുന്ന ധോണി ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കുന്നത് ലോകകപ്പ് ലക്ഷ്യം വെച്ചാണെന്നാണ് ഒരു വിഭാഗം ആരാധകരും വാദിക്കുന്നത്.

ധോണിയുടെ ഫിറ്റ്‌നസ് ഇന്ത്യന്‍ മാനേജ്‌മെന്റിന് അതീവ പ്രാധാന്യമുള്ളതാണ്. ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പില്‍ ടീമിന് തന്ത്രങ്ങളൊരുക്കേണ്ട ചുമതല ധോണിക്കാണ്. ഐപിഎല്ലില്‍ ഈ സീസണില്‍ ചെന്നൈക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്‌തത് ആറാമനായി ക്രീസിലെത്തുന്ന ധോണിയാണ് (314) എന്ന പ്രത്യേകതയുമുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് ...

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് രാജസ്ഥാനെതിരെ, രാജസ്ഥാൻ പാട് പെടും, ആവേശപ്പോരാട്ടം മൂന്നരയ്ക്ക്
ലങ്കന്‍ സ്പിന്‍ ജോഡിയായ മഹീഷ് തീക്ഷണ, വാനിന്ദു ഹസരങ്ക എന്നിവരാകും രാജസ്ഥാന്റെ ബൗളിംഗ് ...

Rajasthan Royals Probable Eleven: പരാഗിന് കീഴിൽ രാജസ്ഥാൻ ...

Rajasthan Royals Probable Eleven: പരാഗിന് കീഴിൽ രാജസ്ഥാൻ ഇന്നിറങ്ങുന്നു, സഞ്ജുവിന് ടീമിൽ പുതിയ റോൾ, പ്ലേയിങ്ങ് ഇലവൻ എങ്ങനെ?
സഞ്ജു സാംസണിനെ ഇമ്പാക്ട് പ്ലെയറായി ഉപയോഗിക്കുന്നതിനാല്‍ ശുഭം ദുബെ പ്ലേയിംഗ് ഇലവനില്‍ ...

Krunal Pandya: 'ആളറിഞ്ഞു കളിക്കെടാ'; ആര്‍സിബി ജേഴ്‌സിയണിഞ്ഞ ...

Krunal Pandya: 'ആളറിഞ്ഞു കളിക്കെടാ'; ആര്‍സിബി ജേഴ്‌സിയണിഞ്ഞ ആദ്യ കളിയില്‍ തിളങ്ങി ക്രുണാല്‍
മെഗാ താരലേലത്തില്‍ 5.75 കോടിക്കാണ് ആര്‍സിബി ക്രുണാല്‍ പാണ്ഡ്യയെ സ്വന്തമാക്കിയത്

Ajinkya Rahane: വെറുതെയല്ല ക്യാപ്റ്റനാക്കിയത്; ഈഡന്‍ ...

Ajinkya Rahane: വെറുതെയല്ല ക്യാപ്റ്റനാക്കിയത്; ഈഡന്‍ ഗാര്‍ഡന്‍സില്‍ തീയായി രഹാനെ
സ്‌കോര്‍ ബോര്‍ഡില്‍ നാല് റണ്‍സ് മാത്രമുള്ളപ്പോള്‍ ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കിനെ ...

India vs New Zealand, Champions Trophy Final 2025: നന്നായി ...

India vs New Zealand, Champions Trophy Final 2025: നന്നായി സൂക്ഷിക്കണം, തോന്നിയ പോലെ അടിച്ചുകളിക്കാന്‍ പറ്റില്ല; ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ ഏത് പിച്ചിലെന്നോ?
പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യ ആറ് വിക്കറ്റിനാണ് ജയിച്ചത്

Mohammed Siraj: 105 മീറ്റര്‍ സിക്‌സ് വഴങ്ങിയതിനു പിന്നാലെ ...

Mohammed Siraj: 105 മീറ്റര്‍ സിക്‌സ് വഴങ്ങിയതിനു പിന്നാലെ കുറ്റി തെറിപ്പിച്ചു; പുറത്താക്കിയ വീട്ടില്‍ പോയി കൊലമാസ് തൂക്ക് ! (Video)
ഓപ്പണര്‍ വിരാട് കോലി പുറത്തായതിനു പിന്നാലെ ക്രീസിലെത്തിയ വണ്‍ഡൗണ്‍ ബാറ്റര്‍ ദേവ്ദത്ത് ...

ക്യാപ്റ്റൻ സെറ്റ്, അടുത്ത മത്സരം മുതൽ മുഴുവൻ സമയവും ...

ക്യാപ്റ്റൻ സെറ്റ്, അടുത്ത മത്സരം മുതൽ മുഴുവൻ സമയവും കളിക്കാം, സഞ്ജുവിന് ഫിറ്റ്നസ് ക്ലിയറൻസ്
ഐപിഎല്ലിലെ ആദ്യ 3 മത്സരങ്ങളില്‍ ബാറ്ററായി മാത്രമാണ് സഞ്ജു കളിച്ചത്. റിയാന്‍ പരാഗായിരുന്നു ...

Yashasvi Jaiswal: 'ക്യാപ്റ്റനാകാന്‍ മോഹം'; ജയ്‌സ്വാള്‍ ...

Yashasvi Jaiswal: 'ക്യാപ്റ്റനാകാന്‍ മോഹം'; ജയ്‌സ്വാള്‍ മുംബൈ വിടുന്നു, ഗോവയിലേക്ക്
മുംബൈ ക്രിക്കറ്റ് അസോസിയേഷനില്‍ നിന്ന് ജയ്‌സ്വാള്‍ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ...

ഒരു 30 റൺസ് കൂടെ ഉണ്ടായിരുന്നെങ്കിൽ ജയിക്കാമായിരുന്നു: ...

ഒരു 30 റൺസ് കൂടെ ഉണ്ടായിരുന്നെങ്കിൽ ജയിക്കാമായിരുന്നു: റിഷഭ് പന്ത്
മത്സരശേഷം സംസാരിക്കവെയാണ് പന്ത് ഇക്കാര്യം പറഞ്ഞത്. ഈ ടോട്ടല്‍ മതിയാകുമായിരുന്നില്ല. ...

Shreyas Iyer: പഞ്ചാബിനു ശ്രേയസേകുന്ന നായകന്‍; ...

Shreyas Iyer: പഞ്ചാബിനു ശ്രേയസേകുന്ന നായകന്‍; കൊല്‍ക്കത്തയുടെ 'നഷ്ടം'
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ കഴിഞ്ഞ വര്‍ഷം കിരീടത്തിലേക്ക് എത്തിച്ച നായകനാണ് ശ്രേയസ് ...