പാകിസ്ഥാനെതിരായ ലോകകപ്പ് മത്സരം; ആഞ്ഞടിച്ച് ഗംഭീര്‍

 gautam gambhir , team india , pulwama attack , world cup , pakistan , ഗൗതം ഗംഭീര്‍ , പാകിസ്ഥാന്‍ , ഇന്ത്യ
ന്യൂഡല്‍ഹി| Last Modified ചൊവ്വ, 19 മാര്‍ച്ച് 2019 (07:21 IST)
പുല്‍വാമ ഭീകരാക്രമണത്തിന്‍റെ പശ്‌ചാത്തലത്തില്‍ ഏകദിന ലോകകപ്പില്‍ പാകിസ്ഥാനുമായുള്ള
മത്സരത്തില്‍ നിന്ന് പിന്‍മാറണമെന്ന് മുന്‍ താരം ഗൗതം ഗംഭീര്‍.

ഐസിസി ലോകകപ്പില്‍ നിന്ന് ഇന്ത്യ പിന്‍മാറുന്നത് പ്രായോഗികമല്ല എന്നറിയാം. എന്നാല്‍ ഏഷ്യാകപ്പില്‍ പാകിസ്ഥാനുമായി കളിക്കുന്നതില്‍ നിന്ന് ഇന്ത്യ വിട്ടുനില്‍ക്കണമെന്നും.

പുല്‍വാമയില്‍ നടന്ന ഭീകരാക്രമണം അംഗീകരിക്കാനാവില്ല. ഈ സാഹചര്യത്തില്‍ പാകിസ്ഥാനുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കണം. അല്ലെങ്കില്‍ എല്ലാ വഴികളും തുറക്കണമെന്നും ഗംഭീര്‍ പറഞ്ഞു.

മുമ്പും സമാനമായ അഭിപ്രായം ഗംഭീര്‍ പങ്കുവച്ചിരിന്നുവെങ്കില്‍ ഇപ്പോള്‍ നിലപാട് കടുപ്പിച്ചിരിക്കുകയാണ്. പാകിസ്ഥാനെതിരായ മത്സരത്തില്‍ നിന്ന് ഇന്ത്യ പിന്മാറണമെന്ന ആവശ്യം ശക്തമായി തുടരുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :