അഭിറാം മനോഹർ|
Last Modified ബുധന്‍, 14 ജൂണ്‍ 2023 (15:28 IST)
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസീസിനോടേറ്റ തോല്‍വി ഇന്ത്യന്‍ ക്രിക്കറ്റിനെ തന്നെ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ്. ടീമിലെ പല താരങ്ങളും കരിയറിന്റെ അവസാനഘട്ടത്തിലാണെന്ന സാഹചര്യത്തില്‍ ഭാവിയെ മുന്നില്‍ കണ്ട് പുതിയ ടീമിനെ ഒരുക്കുക എന്ന വെല്ലുവിളി ഇന്ത്യയ്ക്ക് മുന്നിലുണ്ട്. 2025ല്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ അടുത്ത സൈക്കിള്‍ പൂര്‍ത്തിയാകുമ്പോള്‍ നിലവില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായ പലരും വിരമിക്കുമെന്ന് ഉറപ്പാണ്. ഈ സാഹചര്യത്തില്‍ ഹാര്‍ദ്ദിക് പാണ്ഡ്യ ടെസ്റ്റ് ഫോര്‍മാറ്റില്‍ തിരികെയെത്തണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകനായ സൗരവ് ഗാംഗുലി.
ഇന്ത്യയ്ക്ക് എല്ലാ കാലവും പ്രതിഭയുള്ള താരങ്ങളുണ്ട്. ആഭ്യന്തരക്രിക്കറ്റില്‍ രജത് പാട്ടീദാര്‍,യശ്വസി ജയ്‌സ്വാള്‍,റുതുരാജ് ഗെയ്ക്ക്വാദ് എന്നിവര്‍ മികച്ച പ്രകടനങ്ങളാണ് നടത്തുന്നത്. പാണ്ഡ്യ ഇത് കേള്‍ക്കുന്നുണ്ടെങ്കില്‍ അവന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ തിരികെ വരണമെന്നാണ് എനിക്ക് പറയാനുള്ളത്. പ്രത്യേകിച്ച് വിദേശത്തെ പിച്ചുകളില്‍ കളിക്കുമ്പോള്‍. നടുവിനേറ്റ പരിക്കിന് പിന്നാലെ ഹാര്‍ദ്ദിക് പാണ്ഡ്യ ടെസ്റ്റ് ഫോര്‍മാറ്റില്‍ കളിച്ചിട്ടില്ല. 2018 സെപ്റ്റംബറിലാണ് ഹാര്‍ദ്ദിക് അവസാനമായി ടീം ഇന്ത്യയ്ക്കായി കളിച്ചത്. കരിയറില്‍ 11 ടെസ്റ്റുകളില്‍ നിന്ന് ഒരു സെഞ്ചുറിയും 4 അര്‍ധസെഞ്ചുറികളും സഹിതം 31.29 ശരാശരിയില്‍ 532 റണ്‍സാണ് പാണ്ഡ്യ നേടിയിട്ടുള്ളത്. ഒരു അഞ്ച് വിക്കറ്റ് നേട്ടമടക്കം 17 വിക്കറ്റുകളും പാണ്ഡ്യയുടെ പേരിലുണ്ട്.