കൊല്‍ക്കത്ത|
സുബിന്‍ ജോഷി|
Last Modified ബുധന്‍, 27 ജനുവരി 2021 (15:30 IST)
ബി സി സി ഐ പ്രസിഡന്‍റും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്‌ടനുമായ സൌരവ് ഗാംഗുലിയെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.
ജനുവരി ആദ്യം ഗാംഗുലിക്ക് ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയിരുന്നു. അദ്ദേഹം ജനുവരി ഏഴിന് ആശുപത്രി വിട്ടതിന് ശേഷം വിശ്രമത്തിലായിരുന്നു.
ഗാംഗുലിയുടെ ഹൃദയധമനികളില്‍ മൂന്നിടത്താണ് ബ്ലോക്കുണ്ടായിരുന്നത്. അദ്ദേഹത്തേ വീണ്ടും ആന്‍ജിയോപ്ലാസ്റ്റി നടത്തേണ്ടിവരുമെന്ന് ഡോക്‍ടര്‍മാര്‍ നേരത്തേ അറിയിച്ചിരുന്നു.