ഇന്ത്യ-ശ്രീലങ്ക സന്നാഹ മത്സരം ഇന്ന്

   വെസ്റ്റ് ഇൻഡീസ് , ഇന്ത്യ-ശ്രീലങ്ക , മനോജ് തിവാരി , ക്രിക്കറ്റ് ടീം
മുംബൈ| jibin| Last Modified വ്യാഴം, 30 ഒക്‌ടോബര്‍ 2014 (10:17 IST)
പര്യടനത്തിനിടെ വെസ്റ്റ് ഇൻഡീസ് ടീം പിണങ്ങിപ്പോയതിനെ തുടര്‍ന്നെത്തിയ ശ്രീലങ്കൻ ക്രിക്കറ്റ് ടീം ഇന്ന് ഇന്ത്യൻ എ ടീമിനെതിരെ സന്നാഹ ഏകദിന മത്സരത്തിനിറങ്ങും. അഞ്ച് ഏകദിനങ്ങളുടെ പരമ്പരയ്ക്കാണ് ശ്രീലങ്ക എത്തിയിരിക്കുന്നത്.

മനോജ് തിവാരി നയിക്കുന്ന ഇന്ത്യൻ എ ടീമില്‍ മലയാളി താരം സഞ്ജു സാംസൺ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനായി കളിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. എ ടീമിലെ പ്രധാന താരം രോഹിത് ശർമ്മയാണ് പരിക്കിനെതുടർന്ന് വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയിൽ നിന്ന് വിട്ടുനിന്നിരുന്ന രോഹിത് ഫിറ്റ്‌നസ് പരീക്ഷിക്കാനാണ് എ ടീമിൽ കളിക്കുന്നത്. ഞായറാഴ്ചയാണ് ഇന്ത്യ ശ്രീലങ്ക ആദ്യ ഏകദിനം നടക്കുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :