'ഇത്തവണ അതായിരിയ്ക്കും ധോണിയ്ക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി'

വെബ്ദുനിയ ലേഖകൻ| Last Updated: വ്യാഴം, 17 സെപ്‌റ്റംബര്‍ 2020 (13:26 IST)
ദുബായ്: ഐ‌പിഎൽ 13 ആം സീസണിന് തുടക്കമാകാൻ ഇനി മണിക്കൂറുകൾ മാത്രമാണുള്ളത്. ആരാധകർ ആകാംക്ഷയിലാണ്. 19ന് മുംബൈ ഇന്ത്യൻസും ധോണിയുടെ ചെന്നൈ സൂപ്പർ കിങ്ങ്സും ഉദ്ഘാടന മത്സരത്തിൽ ഏറ്റുമുട്ടും. ഏറെ നാളുകൾക്ക് ശേഷം ധോണിയെ കളിക്കളത്തിൽ കാണാം എന്നതാണ് ഈ ഐ‌പിഎ‌ല്ലിന്റെ ഏറ്റവും വലിയ പ്രത്യേകത. എന്നാൽ ഇത്തവണ ധോണിയ്ക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളിയെന്താണെന്ന് വ്യക്തമാക്കിയിരിയ്ക്കുകയാണ്. മുന്‍ ഇന്ത്യന്‍ താരവും ഇന്ത്യയുടെ ബാറ്റിങ് കോച്ചുമായ സഞ്ജയ് ബംഗാര്‍.

സീനിയർ താരങ്ങളാണ് ധോണിയ്ക്ക് വെല്ലുവിളി തീർക്കുക എന്നാണ് സഞ്ജയ് ബംഗാർ പറയുന്നത്. 'സീനിയര്‍ താരങ്ങളെ എങ്ങനെ കളിക്കളത്തിൽ വിന്യസിയ്ക്കും എന്നതായ്ക്കും ധോണിക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി. സീനിയറായ താരങ്ങള്‍ ഒപ്പമുള്ളതുകൊണ്ട് ബാറ്റിങ്ങിലും ബൗളിങ്ങിലും വലിയ വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കില്ല. പക്ഷേ ടി20 ഫോര്‍മാറ്റില്‍ അതിവേഗത്തിലുള്ള ഫീല്‍ഡിങ്ങ് ഏറെ പ്രാധാനമാണ്.

അതിനാല്‍ തന്നെ സീനിയര്‍ താരങ്ങളെ കളിക്കളത്തിൽ എവിടെയൊക്കെ ഫീല്‍ഡ് ചെയ്യിക്കുന്നു എന്നത് കളിയിൽ നിര്‍ണ്ണായകമായി മാറും. ഇതാണ് ധോണിക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളിയെന്നാണ് തോന്നുന്നത്' സഞ്ജയ് ബംഗാര്‍ പറഞ്ഞു. ഫഫ് ഡുപ്ലെസിസ്, ഷെയ്ന്‍ വാട്‌സണ്‍, അമ്പാട്ടി റായിഡു, ഡ്വെയ്ന്‍ ബ്രാവോ, ഇമ്രാന്‍ താഹിര്‍ തുടങ്ങി സീനിയർ താരങ്ങളുടെ നീണ്ടനിര തന്നെ ചെന്നൈയിലുണ്ട്. ഇത്തവണ റെയ്ന ടിമിനൊപ്പം ഇല്ല എന്നതും വെല്ലുവിളിയായേക്കും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് ...

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് കാരണം ന്യൂസിലൻഡ് താരം രചിൻ രവീന്ദ്രയ്ക്ക് പരിക്ക്, ചാമ്പ്യൻസ് ട്രോഫിക്ക് മുൻപെ ആശങ്ക
രമ്പരയിലെ ആദ്യ മത്സരം പിന്നിടുമ്പോള്‍ പാകിസ്ഥാനിലെ സ്റ്റേഡിയത്തെ പറ്റി അത്ര ശുഭകരമായ ...

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ ...

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ വിമര്‍ശിച്ച് ഗവാസ്‌കര്‍
ഇന്ത്യക്ക് 28 റണ്‍സ് ജയിക്കാന്‍ ഉള്ളപ്പോഴാണ് രാഹുല്‍ ക്രീസിലെത്തുന്നത്. മറുവശത്ത് 81 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും
യുറുഗ്വയില്‍ നടന്ന ആദ്യ ലോകകപ്പിന്റെ നൂറാം വാര്‍ഷികാഘോഷം പ്രമാണിച്ച് 3 മത്സരങ്ങള്‍ സൗത്ത് ...

Prithvi Shaw: 'ആര്‍ക്കാടാ ഫിറ്റ്‌നെസ് ഇല്ലാത്തത്' സയദ് ...

Prithvi Shaw: 'ആര്‍ക്കാടാ ഫിറ്റ്‌നെസ് ഇല്ലാത്തത്' സയദ് മുഷ്താഖ് അലി ട്രോഫിയില്‍ വെടിക്കെട്ട് ബാറ്റിങ്ങുമായി പൃഥ്വി ഷാ
ആദ്യം ബാറ്റ് ചെയ്ത നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സ് നേടി

ഫാബുലസ് ഫോറിലെ ആരുമല്ല, നിലവിലെ മികച്ച താരം അവൻ, യുവതാരത്തെ ...

ഫാബുലസ് ഫോറിലെ ആരുമല്ല, നിലവിലെ മികച്ച താരം അവൻ, യുവതാരത്തെ പുകഴ്ത്തി ജോ റൂട്ട്
നിലവില്‍ ലോകക്രിക്കറ്റിലെ മികച്ച താരം ആരാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം. ...

പുര കത്തുമ്പോൾ " സോറി" ഇംഗ്ലണ്ട് തോൽക്കുമ്പോൾ ഡഗൗട്ടിൽ ...

പുര കത്തുമ്പോൾ
അതേസമയം മൂന്നാം ഏകദിനത്തില്‍ കളിച്ച ഇംഗ്ലണ്ട് താരം ടോം ബാന്റണ്‍ മത്സരത്തിന്റെ തലേദിവസം ...

RCB Captain Live Updates: രജതരേഖയിൽ എഴുതിച്ചേർത്തു, ...

RCB Captain Live Updates: രജതരേഖയിൽ എഴുതിച്ചേർത്തു, ആർസിബിയുടെ പുതിയ നായകനായി രജത് പാട്ടീധാർ
വിരാട് കോലി വീണ്ടും നായകസ്ഥാനത്തേക്ക് എത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു

ദക്ഷിണാഫ്രിക്കന്‍ നായകന്റെ റണ്‍ഔട്ട് 'ലോകകപ്പ്' പോലെ ...

ദക്ഷിണാഫ്രിക്കന്‍ നായകന്റെ റണ്‍ഔട്ട് 'ലോകകപ്പ്' പോലെ ആഘോഷിച്ചു പാക് താരങ്ങള്‍; പരിഹാസം അതിരുവിട്ടപ്പോള്‍ ബാവുമ പിച്ചില്‍ നിന്നു (വീഡിയോ)
29-ാം ഓവറിലായിരുന്നു സംഭവം. മുഹമ്മദ് ഹസ്‌നിയാന്റെ ഗുഡ് ലെങ്ത് പന്ത് നേരിട്ട ബാവുമ ...

Varun Chakravarthy: ഇന്ത്യക്ക് പണിയാകുമോ? വരുണ്‍ ...

Varun Chakravarthy: ഇന്ത്യക്ക് പണിയാകുമോ? വരുണ്‍ ചക്രവര്‍ത്തിക്കും പരുക്ക് !
കാലിന്റെ പേശികളില്‍ നീരും വേദനയും ഉണ്ട്. താരത്തിനു ഏതാനും ദിവസങ്ങള്‍ പൂര്‍ണ വിശ്രമം ...

1996ലെ എന്റെ ടീം ഇപ്പോഴാണ് കളിക്കുന്നതെങ്കില്‍ ഈ ഇന്ത്യന്‍ ...

1996ലെ എന്റെ ടീം ഇപ്പോഴാണ് കളിക്കുന്നതെങ്കില്‍ ഈ ഇന്ത്യന്‍ ടീമിനെ ഇന്ത്യയില്‍ 3 ദിവസത്തില്‍ തോല്‍പ്പിച്ചേനെ: അര്‍ജുന രണതുംഗെ
ചാമിന്ദ വാസ്, മുത്തയ്യ മുരളീധരന്‍ എന്നിവര്‍ ഉള്‍പ്പെടുന്ന അന്നത്തെ ടീമിന് നിലവിലെ ...