യുവരാജിന്റെ പോരാട്ടമാണ് ഇന്ത്യക്ക് ലോകകപ്പ് സമ്മാനിച്ചത്: സച്ചിന്‍

 സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ , 2011 ലോകകപ്പ് , യുവരാജ് സിംഗ്
മുംബൈ| jibin| Last Modified വ്യാഴം, 12 ഫെബ്രുവരി 2015 (17:20 IST)
2015 ലോകകപ്പില്‍ ഇടം നേടാന്‍ കഴിയാതെ പോയ വിരേന്ദര്‍ സെവാഗിനെയും യുവരാജ് സിംഗിനെയും പുകഴ്‌ത്തി ക്രിക്കറ്റ് ദൈവം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ രംഗത്ത്. സെവാഗ് പ്രവചനങ്ങള്‍ക്ക് അതീതനായ ബാറ്റ്‌സ്മാനാണെന്നും.
യുവരാജ് നടത്തിയ പോരാട്ടമാണ് 28 വര്‍ഷത്തിനുശേഷം കപ്പ് നേടാന്‍ സഹായിച്ചതെന്നും സച്ചിന്‍ പറഞ്ഞു.

എതിരാളികള്‍ക്ക് ഒരിക്കലും മനസിലാകാത്ത താരമാണ് വിരേന്ദര്‍ സെവാഗ്. പ്രവചനങ്ങള്‍ക്ക് അതീതനായ അദ്ദേഹത്തിന്റെ നീക്കങ്ങള്‍ എതിരാളികള്‍ക്ക് ആശയക്കുഴപ്പങ്ങളുണ്ടാക്കിയിരുന്നുവെന്നും സച്ചിന്‍ പറഞ്ഞു. 2011 ലോകകപ്പിലെ ഇന്ത്യന്‍ ടീമിലെ മികച്ച ബാറ്റ്‌സ്മാന്‍ യുവരാജ് സിംഗ് തന്നെയായിരുന്നു. ടൂര്‍ണ്ണമെന്റിന്റെ തുടക്കം മുതല്‍ അദ്ദേഹം നടത്തിയ പോരാട്ടമാണ് ഇന്ത്യക്ക് തുണയായത്. അവസാനം വരെ ഫോം നിലനിര്‍ത്തുന്നതില്‍ അദ്ദേഹം വിജയിച്ചുവെന്നും ആറ് ലോകകപ്പുകളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച മാസ്റ്റര്‍ ബ്ലാസ്റ്റര്‍ പറഞ്ഞു.

മികച്ച ഗെയിമാണ് ടീം ഇന്ത്യ കളിക്കുന്നത്. ഈ സാഹചര്യത്തില്‍ കിരീടം നിലനിര്‍ത്താന്‍ ഇന്ത്യക്ക് സാധിക്കുമെന്ന് തന്നെയാണ് താന്‍ വിശ്വസിക്കുന്നതെന്നും സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :