കോലിയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ ഞാന്‍ നന്നായി ആസ്വദിച്ചു കളിച്ചു; പുകഴ്ത്തി രോഹിത് ശര്‍മ

രേണുക വേണു| Last Modified തിങ്കള്‍, 13 ഡിസം‌ബര്‍ 2021 (16:58 IST)

ട്വന്റി 20, ഏകദിന ഫോര്‍മാറ്റുകളില്‍ ഇന്ത്യയുടെ നായകനായിരുന്ന വിരാട് കോലിയെ വാനോളം പുകഴ്ത്തി നിലവിലെ നായകന്‍ രോഹിത് ശര്‍മ. പരിമിത ഓവര്‍ ക്രിക്കറ്റില്‍ വിരാട് കോലി ഇന്ത്യയെ മുന്നില്‍ നിന്ന് നയിക്കുകയായിരുന്നെന്ന് രോഹിത് പറഞ്ഞു. ബിസിസിഐ ടിവിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

' പരിമിത ഓവര്‍ ക്രിക്കറ്റില്‍ അദ്ദേഹം അഞ്ച് വര്‍ഷം ടീമിനെ നയിച്ചു. ഓരോ തവണയും അദ്ദേഹം മുന്നില്‍ നിന്നാണ് ഞങ്ങളെ നയിച്ചത്. എല്ലാ കളികളും ജയിക്കണമെന്ന അതിയായ ആഗ്രഹവും ലക്ഷ്യവും ഞങ്ങള്‍ക്കുണ്ടായിരുന്നു. അതായിരുന്നു എല്ലാ ടീം അംഗങ്ങള്‍ക്കുമുള്ള സന്ദേശം. അദ്ദേഹത്തിനു കീഴില്‍ ഞങ്ങള്‍ വളരെ നല്ല അനുഭവങ്ങളായിരുന്നു. കോലിക്ക് കീഴില്‍ ഞാന്‍ ഒരുപാട് കളിച്ചു. ഓരോ നിമിഷവും ഞാന്‍ ആസ്വദിച്ചിട്ടുണ്ട്. ഇപ്പോഴും അത് തുടരുന്നു,' രോഹിത് ശര്‍മ പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :