ബിസിസിഐ വാർഷിക കരാറിൽ രഹാനെക്കും പുജാരക്കും ഹാർദ്ദിക്കിനും തരം താഴ്‌ത്തൽ

അഭിറാം മനോഹർ| Last Modified വ്യാഴം, 3 മാര്‍ച്ച് 2022 (09:16 IST)
ബിസിസിഐയുടെ വാർഷിക കരാറിൽ സീനിയര്‍ താരങ്ങളായ അജിങ്ക്യാ രഹാനെ,ചേതേശ്വർ പുജാര,ഓള്‍ റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവരെ തരംതാഴ്‌ത്തിയതായി റിപ്പോർട്ട്.
അഞ്ച് കോടി രൂപ വാര്‍ഷിക പ്രതിഫലമുള്ള എ ഗ്രേഡിലായിരുന്ന രഹാനെ,പുജാര,ഇഷാന്ത് ശർമ എന്നിവരെ 3 കോടി വാർഷിക പ്രതി‌ഫലമുള്ള ബി ഗ്രേഡിലേക്കാണ് തരംതാഴ്‌ത്തിയതെന്നാണ് റിപ്പോർട്ട്.

എ ഗ്രേഡിലുണ്ടായിരുന്ന ഹാര്‍ദ്ദിക് പാണ്ഡ്യയെ ഒരു കോടി രൂപ വാര്‍ഷിക പ്രതിഫലമുള്ള സി ഗ്രേഡിലേക്ക് തരം താഴ്ത്തിയപ്പോള്‍ ബി ഗ്രേഡിലുണ്ടായിരുന്ന വൃദ്ധിമാന്‍ സാഹയെ സി ഗ്രേഡിലേക്ക് തരം താഴ്‌ത്തി.ഏഴ് കോടി രൂപ വാര്‍ഷിക പ്രതിഫലം ലഭിക്കുന്ന എ പ്ലസ് ഗ്രേഡില്‍ രോഹിത് ശര്‍മ, വിരാട് കോലി, ജസ്പ്രീത് ബുമ്ര എന്നിവരാണുള്ളത്.

അഞ്ച് കോടി രൂപ വാര്‍ഷിക പ്രതിഫലമുള്ള എ ഗ്രേഡില്‍ റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, കെ എല്‍ രാഹുല്‍, മുഹമ്മദ് ശമി, ആര്‍ അശ്വിന്‍ എന്നിവരാണുള്ളത്. ഉമേഷ് യാദവിനെയും ഭുവനേശ്വര്‍ കുമാറിനെയും ബി ഗ്രേഡില്‍ നിന്ന് ഒരു കോടി രൂപ വാര്‍ഷിക പ്രതിഫലം ലഭിക്കുന്ന സി ഗ്രേഡിലേക്ക് തരംതാഴ്ത്തി. സീനിയർ താരം ശിഖർ ബി ഗ്രേഡിലാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :