‘ഇനി യുവാക്കള്‍ കളിക്കട്ടെ’; പ്രവീണ്‍ കുമാര്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ചു

‘ഇനി യുവാക്കള്‍ കളിക്കട്ടെ’; പ്രവീണ്‍ കുമാര്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ചു

 praveen kumar , cricket , team india , retirement , ബോളിംഗ് , പ്രവീണ്‍ കുമാര്‍ , ക്രിക്കറ്റ് , ഇന്ത്യന്‍ ടീം
മുംബൈ| jibin| Last Modified ശനി, 20 ഒക്‌ടോബര്‍ 2018 (12:37 IST)
മുന്‍ ഇന്ത്യന്‍ പേസ് ബൗളര്‍ പ്രവീണ്‍ കുമാര്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. ഒരു കളിക്കാരന്‍ എന്ന നിലയില്‍ ക്രിക്കറ്റില്‍ ഇനി തുടരാനില്ലെന്നും ബോളിംഗ് പരിശീലകനായി രംഗത്തുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

യുവതാരങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്നതിനു വേണ്ടിയാണ് ക്രിക്കറ്റ് മതിയാക്കുന്നതെന്നും വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചു കൊണ്ട് പ്രവീണ്‍ കുമാര്‍ പറഞ്ഞു.

മങ്ങിയ ഫോമിനൊപ്പം തുടര്‍ച്ചയായ പരിക്കുകളുമാണ് പ്രവീണ്‍ കുമാറിന് വിനയായത്.

2007ല്‍ പാകിസ്ഥാനെതിരായ മത്സരത്തിലൂടെ ഏകദിന മത്സരത്തില്‍ അരങ്ങേറിയ പ്രവീണ്‍ കുമാര്‍ 2012ല്‍ പാകിസ്ഥാനെതിരെ തന്നെയാണ് അവസാനഏകദിന മത്സരവും കളിച്ചത്.

68 ഏകദിനവും ആറ് ടെസ്റ്റും പത്ത് ട്വന്റി-20 മത്സരവും കളിച്ചിട്ടുള്ള പ്രവീണ്‍ കുമാര്‍. ഏകദിനത്തില്‍ 36.02 ശരാശരിയില്‍ 77ഉം ടെസ്റ്റില്‍ 25.81 ശരാശരിയില്‍ 27ഉം ട്വന്റി-20യില്‍ 24.12 ശരാശരിയില്‍ എട്ടും വിക്കറ്റുകളും
സ്വന്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :