‘അവിടെ ധോണിയുണ്ട്, നിങ്ങള്‍ സൂക്ഷിക്കുക’; ടീം ഇന്ത്യയുടെ എതിരാളികള്‍ക്ക് ഐസിസിയുടെ ഉപദേശം

   ms dhoni , team india , cricket , ICC , advice , മഹേന്ദ്ര സിംഗ് ധോണി , ന്യൂസിലന്‍ഡ് , ഐ സി സി , ക്രിക്കറ്റ്
ഹാമില്‍ട്ടന്‍| Last Modified തിങ്കള്‍, 4 ഫെബ്രുവരി 2019 (12:56 IST)
വിമര്‍ശനങ്ങളോട് പ്രതികരിക്കാന്‍ മഹേന്ദ്ര സിംഗ് ധോണി ഒരിക്കലും ശ്രമിക്കാറില്ല. ഗ്രൌണ്ടിലെ പ്രകടനത്തിലൂടെ ആരോപണങ്ങളുടെ മുനയൊടിക്കുന്നതാണ് അദ്ദേഹത്തിന്റെ രീതി.

ന്യൂസിലന്‍ഡിനെതിരായ അഞ്ചാം ഏകദിനത്തില്‍ ഇന്ത്യന്‍ ഇന്നിംഗ്‌സിന്റെ നിര്‍ണായക ഘട്ടത്തില്‍ ഒരു റണ്‍സുമായി പുറത്തായെങ്കിലും ന്യൂസിലന്‍ഡിന്റെ വിജയത്തെ തടഞ്ഞത് ധോനിയുടെ ഇടപെടലായിരുന്നു.

മുന്‍നിര തകര്‍ന്നിട്ടും മികച്ച ബാറ്റിംഗ് പ്രകടനവുമായി ക്രീസില്‍ നിന്ന ജിമ്മി നീഷാമിനെ അപ്രതീക്ഷിത റണ്ണൗട്ടിലൂടെ മടക്കിയാണ് ധോണി കളി ഇന്ത്യയുടെ വരുതിയിലാക്കിയത്. വിക്കറ്റിന് പിന്നില്‍ ധോനിയാ‍യതിനാല്‍ അമ്പയറുടെ തീരുമാനത്തിന് പോലും കാക്കാതെ നിഷം ക്രീസ് വിടുകയും ചെയ്‌തു.

ഇതിനു പിന്നാലെ ഇന്ത്യന്‍ ടീമിന്റെ എതിരാളികള്‍ക്ക് ഐസിസി നല്‍കിയ ഒരു ഉപദേശമാണ് ഇപ്പോള്‍ വൈറലാകുന്നത്. വിക്കറ്റിന് പിന്നില്‍ ധോണിയുണ്ടെങ്കില്‍ ഒരിക്കലും ക്രീസ് വിടരുതെന്നായിരുന്നു ഐസിസിയുടെ ട്വീറ്റ്.

ഐസിസിയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ ജീവിതത്തില്‍ തിളങ്ങാന്‍ നിര്‍ദേശം ചോദിച്ചെത്തിയ ഒരാള്‍ക്കാ‍ണ് ഐസിസി ധോണിയെ ഉപമിച്ച് മറുപടി നല്‍കിയത്. ജാപ്പനീസ് മള്‍ട്ടീമീഡിയ ആര്‍ട്ടിസ്റ്റായ യോകോയാണ് ട്വിറ്ററില്‍ ഐസിസിയോട് ഈ ചോദ്യവുമായി എത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :