ഐ പി എല്ലിനു ശേഷം ആര്‍ പി എല്ലുമായി ഐപിഎല്‍ മുന്‍ ചെയര്‍മാന്‍ ലളിത് മോഡി വീണ്ടും

രാജസ്ഥാന്‍ പ്രീമിയര്‍ ലീഗ് എന്ന പേരില്‍ പുതിയ ക്രിക്കറ്റ് ലീഗുമായി ഐപിഎല്‍ മുന്‍ ചെയര്‍മാന്‍ ലളിത് മോഡി.

ipl, lalit modi, rpl, bcci ഐപിഎല്‍, ലളിത് മോഡി, ആര്‍ പി എല്‍, ബിസിസിഐ
സജിത്ത്| Last Modified തിങ്കള്‍, 18 ജൂലൈ 2016 (10:32 IST)
രാജസ്ഥാന്‍ പ്രീമിയര്‍ ലീഗ് എന്ന പേരില്‍ പുതിയ ക്രിക്കറ്റ് ലീഗുമായി ഐപിഎല്‍ മുന്‍ ചെയര്‍മാന്‍ ലളിത് മോഡി. മഹാരാഷ്ട്രയിലേയും തമിഴ്‌നാട്ടിലേയും ക്രിക്കറ്റ് ബോര്‍ഡുകള്‍ ഇത്തരം ലീഗ് നടത്തുന്നതിന്റെ ചുവട് പിടിച്ചാണ് രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് കൂടിയായ ലളിത് മോഡി ഇത്തരമൊരു നീക്കത്തിന് ഒരുങ്ങുന്നത്.

ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ടി 20 മത്സങ്ങള്‍ക്കായുള്ള ലീഗായാണ് ഇതിനെ ആര്‍സിഎ ക്രിക്കറ്റ് അസോസിയേഷന്‍ ആസൂത്രണം ചെയ്യുന്നത്. രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി സുമേന്ദ്ര തിവാരി ഇക്കാര്യം സ്ഥിരീകരിച്ചു. ലീഗിന് ലളിത് മോഡിയുടെ എല്ലാ പിന്തുണയും ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.



എന്നാല്‍ ബിസിസിഐയും ലളിത് മോഡിയും ഇപ്പോഴും നിലനില്‍ക്കുന്ന കടുത്ത ശത്രുത മൂലം ലീഗ് നടത്തുന്നതിന് അനുമതി നല്‍കുമോ എന്നതാണ് രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്റെ മുന്നില്‍ ഇപ്പോളുള്ള ഏറ്റവും വലിയ വെല്ലുവിളി. 2008-മുതല്‍ 2010 വരെ ഐപിഎല്‍ ചെയര്‍മാനായിരുന്ന ലളിത് മോഡി ഇപ്പോള്‍ ബ്രിട്ടനിലാണ് കഴിയുന്നത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :