2020ന് മുൻപ് വരെ ടെസ്റ്റിൽ 54 ശരാശരി, 2024ൽ 47ലേക്കുള്ള വീഴ്ച്ച, കോലിയുടെ പതനം ദയനീയം

Virat Kohli
Virat Kohli
അഭിറാം മനോഹർ| Last Modified ഞായര്‍, 3 നവം‌ബര്‍ 2024 (11:39 IST)
മുംബൈ ക്രിക്കറ്റ് ടെസ്റ്റിലെ രണ്ടാം ഇന്നിങ്ങ്‌സിലും പരാജയമായതോടെ ടെസ്റ്റ് ക്രിക്കറ്റില്‍ വിരാട് കോലിയുടെ ബാറ്റിംഗ് ശരാശരിയില്‍ വന്‍ ഇടിവ്. ടെസ്റ്റ് കരിയറില്‍ രണ്ടിന്നിങ്ങ്‌സിലുമായി കോലി നേടുന്ന ഏറ്റവും കുറഞ്ഞ സ്‌കോറാണ് ഇന്ന് വാംഖഡെയിലുണ്ടായത്. ആദ്യ ഇന്നിങ്ങ്‌സില്‍ നാലും രണ്ടാം ഇന്നിങ്ങ്‌സില്‍ ഒരു റണ്‍സുമാണ് കോലി നേടിയത്.


ന്യൂസിലന്‍ഡിനെതിരെ ആദ്യ ടെസ്റ്റില്‍ 0,70 രണ്ടാം ടെസ്റ്റില്‍ 1, 17 എന്നിങ്ങനെയായിരുന്നു കോലിയുടെ സ്‌കോറുകള്‍. 3 ടെസ്റ്റ് മത്സരങ്ങളിലെ 6 ഇന്നിങ്ങ്‌സുകളില്‍ നിന്നും 93 റണ്‍സ് മാത്രമാണ് കോലി നേടിയത്. ഇതോടെ ടെസ്റ്റ് കരിയറിലെ ബാറ്റിംഗ് ശരാശരി 2016ന് ശേഷമുള്ള ഏറ്റവും മോശം നിലയിലേക്ക് വീണു. 2020ല്‍ 54.07 ഉണ്ടായിരുന്ന കോലിയുടെ ബാറ്റിംഗ് ശരാശരി നിലവില്‍ 47.83 ശതമാനം മാത്രമാണ്.

2020 വരെ ടെസ്റ്റ് ക്രിക്കറ്റില്‍ 27 സെഞ്ചുറികളാണ് കോലി നേടിയത്. എന്നാല്‍ നാല് വര്‍ഷങ്ങള്‍ക്കിപ്പുറം ടെസ്റ്റില്‍ 29 ടെസ്റ്റ് സെഞ്ചുറികള്‍ മാത്രമാണ് കോലിയ്ക്കുള്ളത്. 2020ന് ശേഷം 32 എന്ന ശരാശരി ബാറ്റിംഗ് ശരാശരി മാത്രമാണ് ടെസ്റ്റില്‍ കോലിയ്ക്കുള്ളത്. ന്യൂസിലന്‍ഡിനെതിരെ സ്പിന്‍ ബൗളിംഗിനെതിരായ കോലിയുടെ ദൗര്‍ബല്യങ്ങളും വ്യക്തമായിരിക്കുകയാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ ജോ റൂട്ട് സെഞ്ചുറികളുമായി കുതിക്കവെയാണ് കോലിയുടെ ദയനീയമായ ഈ പതനം. കോലിയുടെ മോശം ഫോം ഓസ്‌ട്രേലിയക്കെതിരായ ഇന്ത്യയുടെ ബോര്‍ഡര്‍ ഗവാസ്‌കര്‍ പരമ്പരയിലെ സാധ്യതകളെയും ഇല്ലാതെയാക്കുന്നതാണ്.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി ...

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി തന്നെ ഏറ്റവും മികച്ചവൻ: ഡി മരിയ
താന്‍ ഏറ്റവും മികച്ചവനാണെന്ന് പറയുന്ന സ്വഭാവം റൊണാള്‍ഡോയ്ക്ക് ഉള്ളതാണെന്നും ഡി മരിയ.

Australia vs Srilanka: ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ...

Australia vs Srilanka:  ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ഏകദിനത്തിലും നാണം കെട്ട് ഓസ്ട്രേലിയ, ശ്രീലങ്കക്കെതിരെ 174 റൺസ് തോൽവി
22 റണ്‍സ് നേടിയ ഇംഗ്ലീഷിന് പിറകെ വിക്കറ്റുകള്‍ തുടര്‍ച്ചയായി നഷ്ടപ്പെട്ടതോടെ ...

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് ...

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് കാരണം ന്യൂസിലൻഡ് താരം രചിൻ രവീന്ദ്രയ്ക്ക് പരിക്ക്, ചാമ്പ്യൻസ് ട്രോഫിക്ക് മുൻപെ ആശങ്ക
രമ്പരയിലെ ആദ്യ മത്സരം പിന്നിടുമ്പോള്‍ പാകിസ്ഥാനിലെ സ്റ്റേഡിയത്തെ പറ്റി അത്ര ശുഭകരമായ ...

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ ...

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ വിമര്‍ശിച്ച് ഗവാസ്‌കര്‍
ഇന്ത്യക്ക് 28 റണ്‍സ് ജയിക്കാന്‍ ഉള്ളപ്പോഴാണ് രാഹുല്‍ ക്രീസിലെത്തുന്നത്. മറുവശത്ത് 81 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും
യുറുഗ്വയില്‍ നടന്ന ആദ്യ ലോകകപ്പിന്റെ നൂറാം വാര്‍ഷികാഘോഷം പ്രമാണിച്ച് 3 മത്സരങ്ങള്‍ സൗത്ത് ...

എന്തിന് ചുമ്മാ ഹൈപ്പ് കൊടുക്കുന്നു, ഈ പാകിസ്ഥാൻ ടീം ദുർബലർ, ...

എന്തിന് ചുമ്മാ ഹൈപ്പ് കൊടുക്കുന്നു, ഈ പാകിസ്ഥാൻ ടീം ദുർബലർ, ഇന്ത്യയ്ക്ക് മുന്നിൽ ശരിക്കും വിയർക്കും: ഹർഭജൻ സിംഗ്
ഐസിസി പോരാട്ടങ്ങളില്‍ പാകിസ്ഥാന് മുകളില്‍ ശക്തമായ ആധിപത്യം ഉണ്ട് എന്നത് മാത്രമല്ല ...

ചാമ്പ്യൻസ് ട്രോഫി: പാകിസ്ഥാൻ സ്റ്റേഡിയങ്ങളിൽ ഇന്ത്യൻ ...

ചാമ്പ്യൻസ് ട്രോഫി: പാകിസ്ഥാൻ സ്റ്റേഡിയങ്ങളിൽ ഇന്ത്യൻ പതാകയില്ല, പുതിയ വിവാദം
കറാച്ചി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലും ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിലും ടൂര്‍ണമെന്റില്‍ ...

രാഹുല്‍ തുടര്‍ച്ചയായി പരാജയപ്പെട്ടാല്‍ മാത്രം പന്തിനു ...

രാഹുല്‍ തുടര്‍ച്ചയായി പരാജയപ്പെട്ടാല്‍ മാത്രം പന്തിനു അവസരം; ചാംപ്യന്‍സ് ട്രോഫി
ഫെബ്രുവരി 20 വ്യാഴാഴ്ചയാണ് ചാംപ്യന്‍സ് ട്രോഫിയിലെ ഇന്ത്യയുടെ ആദ്യ മത്സരം

വിരമിച്ചില്ലാ എന്നെയുള്ളു, ടെസ്റ്റിൽ ഇനി രോഹിത്തിനെ ...

വിരമിച്ചില്ലാ എന്നെയുള്ളു, ടെസ്റ്റിൽ ഇനി രോഹിത്തിനെ പരിഗണിക്കില്ല, പുതിയ ക്യാപ്റ്റൻ്റെ കാര്യത്തിൽ ധാരണയായതായി സൂചന
നിലവില്‍ ടി20 ഫോര്‍മാറ്റില്‍ നിന്നും വിരമിച്ച താരം ഏകദിന ക്രിക്കറ്റില്‍ മികച്ച പ്രകടനമാണ് ...

കാര്യങ്ങൾ അത്ര വെടിപ്പല്ല, ടീം സെലക്ഷനിൽ ഗംഭീറും അഗാർക്കറും ...

കാര്യങ്ങൾ അത്ര വെടിപ്പല്ല, ടീം സെലക്ഷനിൽ ഗംഭീറും അഗാർക്കറും 2 തട്ടിലെന്ന് റിപ്പോർട്ട്
ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ജയ്‌സ്വാളിന് അവസരം നല്‍കാനാണ് ടീം മാനേജ്‌മെന്റ് ...