കോലിയെ വിൻ‌ഡീസ് ബാറ്റിങ് ഇതിഹാസവുമായി ഉപമിച്ച് ഗവാസ്‌കർ

അഭിറാം മനോഹർ| Last Modified ബുധന്‍, 24 ജൂണ്‍ 2020 (12:28 IST)
ഇന്ത്യൻ ടീം നായകൻ വിരാട് കോലിയുടെ ബാറ്റിങ് വിൻഡീസ് ഇതിഹാസം വിവിയൻ റിച്ചാർഡ്‌സുമായി സാമ്യമുള്ളതായി സുനിൽ ഗവാസ്‌‌കർ. വിവിയന്‍ റിച്ചാര്‍ഡ്സ് ക്രീസിലുണ്ടെങ്കില്‍ അദ്ദേഹത്തെ അടക്കി നിര്‍ത്താന്‍ പാടാണ്. അതുപോലെയാണ് വിരാട് കോലിയെന്നും ഗവാസ്‌കർ പറയുന്നു.

ഒരേ ലൈനിലും ലെംഗ്ത്തിലും വരുന്ന പന്തിനെ ടോപ് ഹാന്‍ഡ് ഉപയോഗിച്ച് ബൗണ്ടറി നേടാനും ബോട്ടം ഹാൻഡ് ഉപയോഗിച്ച് ബൗണ്ടറി നേടാനും കോലിക്ക് സാധിക്കും.കോലി ഒന്നാം നമ്പർ താരമാകുന്നത് ഇതെല്ലാം കൊണ്ടാണ്. കഴിഞ്ഞ മാസം മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ ഇയാന്‍ ചാപ്പലും കോലിയെ റിച്ചാർഡ്സുമായി താരതമ്യം ചെയ്‌തിരുന്നു.വിരാട് കോലിയാണ് മൂന്ന് ഫോര്‍മാറ്റിലും ഏറ്റവും മികച്ച ബാറ്റ്സ്മാനെന്നും ചാപ്പല്‍. അഭിപ്രായപ്പെട്ടിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :