കോലി, രോഹിത് എന്നിവരേക്കാൾ മികവുള്ള കളിക്കാരൻ,കെ എൽ രാഹുലിന്റെ കൈവശമുള്ള ഷോട്ടുകൾ മറ്റൊരു താരത്തിനുമില്ലെന്ന് ഗംഭീർ

അഭിറാം മനോഹർ| Last Modified ഞായര്‍, 10 ഒക്‌ടോബര്‍ 2021 (15:28 IST)
വിരാട് കോലി,രോഹിത് ശർമ എന്നിവരേക്കാൾ സ്ഥിരതയുള്ള താരമാണ് കെഎൽ രാഹുലെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ഐപിഎല്ലിലെ കെഎൽ രാഹുലിന്റെ മികച്ച പ്രകടനത്തിന്റെ പശ്ചാത്തലത്തിലാണ് താരത്തിന്റെ പ്രതികരണം.

ചെന്നൈയ്ക്കെതിരെ ബാറ്റ് ചെയ്‌തത് പോലെ കളിച്ചാൽ രോഹിത്,കോലി എന്നിവരേക്കാൾ സ്ഥിരത കണ്ടെത്താൻ രാഹുലിനാകും. ഒരു ദിവസത്തെ കളി മാത്രം വിലയിരുത്തിയല്ല ഇത് പറയുന്നത്. അതിനുള്ള കഴിവ് രാഹുലിനുണ്ട്. ഇന്ത്യയിലെ മറ്റേതൊരു താരത്തിനുള്ളതിനേക്കാൾ ഷോട്ടുകൾ രാഹുലിന്റെ കൈവശമുണ്ട്. ഗംഭീർ പറഞ്ഞു.

ഇത്തരം ഷോട്ടുകൾ കളിക്കുന്നതിൽ നിന്നും രാഹുൽ പിൻവലിഞ്ഞ് നിൽക്കരുത്. ഈ ലോകത്തിന് നിങ്ങളുടെ കഴിവ് കാണിച്ചുകൊടുക്കു. എങ്കിൽ രോഹിത്തിനെയും കോലിയേയും കുറിച്ച് സംസാരിക്കുന്നതിനേക്കാൾ ലോകം രാഹുലിനെ കുറിച്ച് സംസാരിക്കും. ഗംഭീർ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :