ഐപിഎൽ ഒത്തുകളി: പത്രങ്ങള്‍ അസംബന്ധം പ്രചരിപ്പിക്കുന്നു- പ്രീതി സിന്റ

 ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് , ഐപിഎൽ , കിംഗ്‌സ് ഇലവണ്‍ പഞ്ചാബ് , ബിസിസിഐ
ന്യൂഡൽഹി| jibin| Last Modified ബുധന്‍, 19 ഓഗസ്റ്റ് 2015 (14:42 IST)
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) മത്സരങ്ങളില്‍ തന്റെ ടീമായ കിംഗ്‌സ് ഇലവണ്‍ പഞ്ചാബിലും ഒത്തുകളി നടത്തിയതായി ടീം ഉടമകളില്‍ ഒരാളും ബോളിവുഡ് നടിയുമായ പ്രീതി സിന്റ ബിസിസിഐയോട് വ്യക്തമാക്കിയതായി വാര്‍ത്ത പ്രചരിക്കുന്നതിനെതിരെ താരം തന്നെ രംഗത്ത്.

മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിലാണ് പ്രീതി സിന്റ ഒരു നിര ട്വീറ്റുമായി രംഗത്തെത്തിയത്. സത്യം എന്താണെന്നു പോലും അന്വേഷിക്കാതെ അസംബന്ധം പ്രചരിപ്പിക്കുകയാണ് പത്രങ്ങള്‍ എന്നാണ് പ്രീതി സിന്റ ട്വിറ്ററില്‍ കുറിച്ചു.

പ്രീതി സിന്റ ബിസിസിഐയോട് പറഞ്ഞതായി വന്ന വാര്‍ത്ത:-

പ്രമുഖ താരങ്ങള്‍ ഉണ്ടായിട്ടും കഴിഞ്ഞ സീസണില്‍ ടീം പരാജയമായിരുന്നു. മുന്തിയ താരങ്ങളെ അണിനിരത്തിയിട്ടും അവസാന സ്ഥാനത്തായിരുന്നു കിംഗ്‌സ് ഇലവണ്‍ പഞ്ചാബിന്റെ സ്ഥാനം. പലപ്പോഴും ടീമില്‍ എന്തക്കെയൊ നടക്കുന്നതായി തോന്നിയിരുന്നു. ടീമിന്റെ തോല്‍വിക്കായി ടീം അംഗങ്ങളായവര്‍ തന്നെ പ്രവൃക്കുകയായിരുന്നുവെന്നും പ്രീതി സിന്റ വ്യക്തമാക്കി.

പല മത്സരങ്ങളും മുന്‍ കൂട്ടി തീരുമാനിച്ച രീതിയിലാണ്‌ നടന്നത്‌. ടീമിന്റെ ഉള്ളില്‍ തെറ്റായ പ്രവണതകള്‍ കണ്ടിരുന്നു. എന്നാല്‍ ആവശ്യമായ തെളിവുകള്‍ ഇല്ലാത്തതിനാല്‍ ഇക്കാര്യം റിപ്പോര്‍ട്ട്‌ ചെയ്യാന്‍ ഒരുങ്ങില്ല. കഴിഞ്ഞ ഐ പി എല്‍ മത്സരങ്ങളില്‍ തിരിമറി നടന്നുവെന്നും ഇന്ത്യന്‍ ബോര്‍ഡ്‌സ് ആന്റി കറപ്‌ഷന്‍ ടീമുമായുള്ള കൂടിക്കാഴ്‌ചയില്‍ വ്യക്തമാക്കി.

ഐപിഎല്‍ ചെയര്‍മാന്‍ രാജീവ്‌ ശുക്ല, സെക്രട്ടറി അനുരാഗ്‌ താക്കൂര്‍, ബിസിസിഐ ട്രെഷറര്‍ അനിരുധ്‌ ചൗധരി, മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ്‌ ഗാംഗുലി എന്നിവരടങ്ങിയ കൂടിക്കാഴ്‌ചയിലാണ്‌ പ്രീതി സിന്റ ഇക്കാര്യങ്ങള്‍ അറിയിച്ചത്‌. അതേസമയം രാജീവ്‌ ശുക്ലയും അനുരാഗ്‌ താക്കൂറും കിങ്‌സ് ഇലവണ്‍ പഞ്ചാബ്‌ ടീം മാനേജ്‌മെന്റും ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :