ഒരു ആശങ്കയും വേണ്ട, എല്ലാം സെറ്റാണ്: ലോകകപ്പ് ഉയർത്തുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് ദ്രാവിഡ്

അഭിറാം മനോഹർ| Last Modified വ്യാഴം, 28 സെപ്‌റ്റംബര്‍ 2023 (19:44 IST)
ഓസ്‌ട്രേലിയക്കെതിരായ ഏകദിനപരമ്പരയിലെ രണ്ട് മത്സരങ്ങളിലും വിജയിച്ച് വലിയ ആത്മവിശ്വാസത്തോടെയാണ് ഏകദിന ലോകകപ്പ് മത്സരങ്ങള്‍ക്കായി ഇന്ത്യയെത്തുന്നത്. പ്രധാനമത്സരങ്ങള്‍ക്ക് മുന്‍പ് 30ന് ഗുവാഹത്തിയില്‍ ഇംഗ്ലണ്ടിനെതിരെയും മൂന്നാം തീയ്യതി കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ നെതര്‍ലന്‍ഡ്‌സിനെതിരെയും ഇന്ത്യ കളിക്കും. ലോകകപ്പിന് ഇറങ്ങുമ്പോള്‍ ഇന്ത്യയ്ക്ക് ആശയക്കുഴപ്പങ്ങളൊന്നും തന്നെയില്ലെന്നാണ് പരിശീലകനായ രാഹുല്‍ ദ്രാവിഡ് പറയുന്നത്.

ഓസീസിനെതിരായ അവസാന മത്സരത്തില്‍ ചില പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു. വ്യക്തിപരമായ കാരണങ്ങളാല്‍ ചില താരങ്ങള്‍ക്ക് ടീമില്‍ നിന്നും വിട്ടുനില്‍ക്കേണ്ടിവന്നു. ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കേണ്ടതിനാല്‍ റുതുരാജ് ഗെയ്ക്ക്വാദ്, തിലക് വര്‍മ തുടങ്ങിയ താരങ്ങള്‍ നാട്ടിലേക്ക് മടങ്ങി. അതിനാല്‍ ടീം സന്തുലിതമാക്കാന്‍ അല്പം ബുദ്ധിമുട്ടി. ഇനിയും ഒരാഴ്ച സമയമുണ്ട് സന്നാഹമത്സരങ്ങള്‍ക്കായി ഗുവാഹത്തിയിലെത്തുമ്പോള്‍ അവിടെ എല്ലാവരും കാണൂമെന്ന് പ്രതീക്ഷിക്കുന്നു. ഇംഗ്ലണ്ടിനെതിരെ ഏറ്റവും നല്ല റ്റീമിനെ തന്നെ കളിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ ദ്രാവിഡ് പറഞ്ഞു.അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :