ശ്രീലങ്കയും ഇന്ത്യയും ഏറ്റുമുട്ടിയപ്പോള്‍ കൂടുതല്‍ വിജയങ്ങള്‍ ആര്‍ക്ക്? കണക്കുകള്‍ ഇതാ

രേണുക വേണു| Last Modified ചൊവ്വ, 29 ജൂണ്‍ 2021 (20:11 IST)

ശിഖര്‍ ധവാന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം ശ്രീലങ്കയെ നേരിടാനുള്ള അവസാന ഘട്ട തയ്യാറെടുപ്പിലാണ്. യുവനിരയെ അണിനിരത്തി ശ്രീലങ്കയ്ക്കുമേല്‍ ആധിപത്യം സ്ഥാപിക്കുകയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഇന്ത്യ-ശ്രീലങ്ക പോരാട്ടങ്ങളില്‍ കൂടുതല്‍ ജയം ആര്‍ക്കായിരുന്നു എന്ന് അറിയാമോ? ഈ കണക്കുകള്‍ ഇന്ത്യയ്ക്ക് തന്നെയാണ് പ്രതീക്ഷ നല്‍കുന്നത്. അത് ഇങ്ങനെയാണ്;

159 മത്സരങ്ങളിലാണ് ഇന്ത്യയും ശ്രീലങ്കയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയിരിക്കുന്നത്. ഇതില്‍ 91 കളികളില്‍ ഇന്ത്യയാണ് വിജയിച്ചത്. ശ്രീലങ്കയ്ക്ക് ജയിക്കാനായത് 56 മത്സരങ്ങളില്‍ മാത്രം. ഒരു മത്സരം ടൈ ആയി. 11 മത്സരങ്ങള്‍ ഫലം കാണാതെ ഉപേക്ഷിച്ചു. എന്നാല്‍, ശ്രീലങ്കയില്‍ ഏറ്റുമുട്ടിയ കണക്കുകള്‍ മാത്രം പരിഗണിച്ചാല്‍ രണ്ട് ടീമുകളും തുല്യരാണ്. ശ്രീലങ്കയില്‍ ഇന്ത്യയ്ക്ക് 28 മത്സരങ്ങളിലാണ് വിജയം കണ്ടെത്താന്‍ സാധിച്ചത്. എന്നാല്‍, ശ്രീലങ്ക 27 മത്സരങ്ങളില്‍ സ്വന്തം നാട്ടില്‍ ജയം സ്വന്തമാക്കി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :