ധർമശാല (ഹിമാചൽപ്രദേശ്)|
VISHNU N L|
Last Modified വെള്ളി, 2 ഒക്‌ടോബര്‍ 2015 (10:08 IST)
രണ്ടുമാസത്തിലേറെ നീണ്ടുനിൽക്കുന്ന ദക്ഷിണാഫ്രിക്കൻ പര്യടനത്തിന്റെ ഭാഗമായുള്ള ആദ്യ
ട്വന്റി-20 മത്സരം ഇന്ന്. ഹിമാചലിലെ ധർമശാല സ്റ്റേഡിയത്തിൽ രാത്രി ഏഴിനാണ് മത്സരം. കഴിഞ്ഞ ഒരു വർഷത്തിനിടെ രണ്ടു മത്സരങ്ങൾ മാത്രമാണ്
ഇന്ത്യ കളിച്ചത്. സിംബാബ്വെക്കെതിരെയായിരുന്നു രണ്ടു മത്സരങ്ങളും. അതിനാല്‍ 2016-ൽ ഇന്ത്യയിൽ നടക്കുന്ന ട്വന്റി-20 ലോകകപ്പിനുള്ള തയ്യാറെടുപ്പ് കൂടിയാണ് ഇത്.
ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയ്ക്ക് മികച്ച റെക്കോഡാണുള്ളത്. ആകെ കളിച്ച എട്ടു ടി-20 മത്സരങ്ങളിൽ ആറിലും ഇന്ത്യ ജയിച്ചു. കഴിഞ്ഞദിവസം നടന്ന ട്വന്റി-20 സന്നാഹമത്സരത്തിൽ ഇന്ത്യയുടെ എ ടീമിനോട് തോറ്റതിന്റെ ക്ഷീണമുണ്ട് ദക്ഷിണാഫ്രിക്കയ്ക്ക്. സന്ദർശകർ സീനിയർ ടീമിനെ ഇറക്കിയപ്പോൾ ഇന്ത്യ സീനിയർ ടീമിൽ സ്ഥിരസാന്നിധ്യമായ ഒരാൾപോലുമില്ലാതെയാണ് 190 റൺസ് ചേസ് ചെയ്ത് ജയിച്ചത്.
ടീം ഇന്ത്യ: ധോനി (ക്യാപ്റ്റൻ), ശിഖർ ധവാൻ, അജിൻക്യ രഹാനെ, വിരാട് കോലി, രോഹിത് ശർമ, സുരേഷ് റെയ്ന, അമ്പാട്ടി റായുഡു, സ്റ്റുവർട്ട് ബിന്നി, ഭുവനേശ്വർ കുമാർ, മോഹിത് ശർമ, ആർ. അശ്വിൻ, അക്ഷർ പട്ടേൽ, അമിത് മിശ്ര, ഹർഭജൻ സിങ്, എസ്. അരവിന്ദ്.
ദക്ഷിണാഫ്രിക്ക: ഫാഫ് ഡുപ്ലെസി (ക്യാപ്റ്റൻ), കെയ്ൽ ആബോട്ട്, ഹാഷിം അംല, ഫർഹാൻ ബെഹർദിയാൻ, ക്വിന്റൺ ഡി കോക്ക്, മെർച്ചന്റ് ഡി ലാങ്, എ.ബി. ഡിവില്ലിയേഴ്സ്, ജെ.പി. ഡുമിനി, ഇമ്രാൻ താഹിർ, എഡ്ഡി ലീ, ഡേവിഡ് മില്ലർ, ആൽബി മോർക്കൽ, ക്രിസ് മോറിസ്, കാഗിസോ റബാഡ, ഖായ സോണ്ടോ.