റാങ്കിങ്ങ് ഒരു താല്‍ക്കാലിക പ്രചോദനം മാത്രമാണ്; അതില്‍ ഉയര്‍ച്ചയും താഴ്ച്ചയും ഉണ്ടാകും: വിരാട് കോഹ്ലി

ടെസ്റ്റ് റാങ്കിങ്ങില്‍ ചുരുങ്ങിയ ദിവസങ്ങള്‍കൊണ്ട് ഒന്നാം റാങ്ക് നഷ്ടപ്പെട്ടതിനെ പരിഹസിക്കുന്നവര്‍ക്ക് മറുപടിയുമായി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി

port of spain, test ranking, pakisthan, virat kohli, india പോര്‍ട്ട് ഓഫ് സ്‌പെയിന്, ടെസ്റ്റ് റാങ്കിങ്ങ്, പാകിസ്ഥാന്‍, വിരാട് കോഹ്ലി, ഇന്ത്യ
പോര്‍ട്ട് ഓഫ് സ്‌പെയിന്| സജിത്ത്| Last Updated: ബുധന്‍, 24 ഓഗസ്റ്റ് 2016 (12:11 IST)
ടെസ്റ്റ് റാങ്കിങ്ങില്‍ ചുരുങ്ങിയ ദിവസങ്ങള്‍കൊണ്ട് ഒന്നാം റാങ്ക് നഷ്ടപ്പെട്ടതിനെ പരിഹസിക്കുന്നവര്‍ക്ക് മറുപടിയുമായി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി. റാങ്കില്‍ ഒന്നാമതെത്താന്‍ വേണ്ടിയല്ല കളിക്കുന്നതെന്നും മികച്ച പ്രകടനം കാഴ്ച്ചവെക്കാനാണ് എല്ലാവരും ശ്രമിക്കാറുള്ളതെന്നും കോഹ്ലി വ്യക്തമാക്കി.

ഒന്നാം റാങ്ക് നേടിയ പാകിസ്ഥാന് കഴിഞ്ഞ പരമ്പര ജയിക്കാന്‍ സാധിച്ചിട്ടില്ലെന്നും സമനില മാത്രമാണ് അവര്‍ നേടിയതെന്നും കോഹ്ലി പറഞ്ഞു. റാങ്കിങ്ങ് എന്നത് താല്‍കാലികമായ പ്രചോദനം മാത്രമാണ്. അതില്‍ ഉയര്‍ച്ച്യും താഴ്ചയും ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും കോഹ്ലി കൂട്ടിച്ചേര്‍ത്തു.

റാങ്കിങ്ങിനായി ഒരിക്കലും കളിക്കരുത്, ലോകത്തെ ഏറ്റവും ശക്തമായ ടീമാകാനാണ് നമ്മള്‍ ഓരോരുത്തരും ശ്രമിക്കേണ്ടത്. അതായിരിക്കണം നമ്മുടെ ലക്ഷ്യമെന്നും കോഹ്ലി പറഞ്ഞു. വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ മികച്ച പ്രകടനം നടത്തിയ അശ്വിനെയും സാഹയെയും പ്രശംസിക്കാനും കോഹ്ലി മറന്നില്ല.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :