ഐപിഎല്‍: ചെന്നൈ- രാജസ്‌ഥാന്‍ താരങ്ങള്‍ പുതിയ ടീമുകളിലേക്ക്

 ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് , രാജസ്ഥാന്‍ റോയല്‍സ് , ബിസിസിഐ , ചെന്നൈ സൂപ്പര്‍ കിംഗ്‌സ്
ന്യൂഡല്‍ഹി| jibin| Last Modified ശനി, 31 ഒക്‌ടോബര്‍ 2015 (15:49 IST)
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ കോഴവിവാദത്തില്‍ പെട്ട് വിലക്ക് നേരിടുന്ന രാജസ്ഥാന്‍ റോയല്‍സിലേയും ചെന്നൈ സൂപ്പര്‍ കിംഗിസിലേയും അഞ്ച് വീതം താരങ്ങളെ പുതിയ ഫ്രാഞ്ചെസികള്‍ക്ക് തെരഞ്ഞെടുക്കാന്‍ അവസരം നല്‍കുമെന്ന് ബിസിസിഐ. ബാക്കിയുള്ള താരങ്ങളെ പൊതു ലേലത്തില്‍ വെക്കും. രണ്ട് വര്‍ഷത്തേക്കാണ് ഈ കളിക്കാരുമായി ഫ്രാഞ്ചൈസികള്‍ കരാറിലെത്തുകയെന്നും അധികൃതര്‍ വ്യക്തമാക്കി.
2017വരെ എട്ട് ടീമുകള്‍ തന്നെയായിരിക്കും ഐപിഎല്ലില്‍ മത്സരിക്കുകയെന്നും തീരുമാനമായി.

ഒക്ടോബര്‍ 18നു ചേരുന്ന യോഗത്തില്‍ പുതിയ ഫ്രാഞ്ചൈസികള്‍ക്കുള്ള ലേലം ക്ഷണിക്കുമെന്നും ഡിസംബര്‍ പകുതിയോടെ പുതിയ ഫ്രാഞ്ചൈസികള്‍ പ്രഖ്യാപിക്കുമെന്നും ബിസിസിഐ വ്യക്തമാക്കുന്നു. എന്നാല്‍, ഇന്ത്യന്‍ ദേശീയ ടീമില്‍ കളിച്ചിട്ടുള്ളവരില്‍ പരമാവധി നാല് പേരെ മാത്രമേ ടീമില്‍ ഉള്‍പ്പെടുത്താനാകൂ എന്ന നിബന്ധന പുതിയ ഫ്രാഞ്ചൈസികള്‍ക്കും ബാധകമാണ്.

പുതിയ ടീമുകളെ തിരഞ്ഞെടുക്കുന്നതിനുള്ള വ്യവസ്ഥകള്‍ എന്തൊക്കെയാണെന്ന് നവംബര്‍ ഒമ്പതിന് മുംബൈയില്‍ ചേരുന്ന ബിസിസിഐ വാര്‍ഷിക പൊതുയോഗത്തില്‍ തീരുമാനിയ്ക്കും. ചെന്നൈയും ജയ്‍പൂരും ആസ്ഥാനമാക്കി തന്നെയാണ് ഫ്രാഞ്ചൈസികള്‍ നിലവില്‍ വരുക.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :