മുബൈയ്|
jibin|
Last Modified തിങ്കള്‍, 9 നവംബര്‍ 2015 (09:34 IST)
ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾബോർഡിന്റെ (ബിസിസിഐ) 85-മത് വാർഷിക പൊതുയോഗം ഇന്ന് മുബൈയിൽ നടക്കും. ബിസിസിഐയുടെ ഇമേജ് മെച്ചപ്പെടുത്തുന്നതിനായി ഓംബുഡ്സ്മമാനെയോ എത്തിക്സ് ഓഫീസറെയോ നിയമിക്കുന്നത് പൊതുയോഗം ചർച്ച ചെയ്യും.
ആരോപണങ്ങളുടെ നിഴലില്‍ നില്ക്കുന്ന എന്‍ ശ്രീനിവാസനെ നിലവിലെ സ്ഥാനങ്ങളില്‍ നിന്ന് ഒഴിവാക്കുന്ന കാര്യവും ചര്‍ച്ചയാകും. ഐസിസിയിലേക്ക് ശ്രീനിവാസനെ എത്തിക്കേണ്ടതിലെന്നും ബിസിസിഐയില്‍ ധാരണയായിട്ടുണ്ട്. മറ്റു ഭരണ കാര്യവും ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയാകും.