എന്തുകൊണ്ട് മുസ്ലീം കളിക്കാരെ ഇന്ത്യന്‍ ടീമിലെടുക്കുന്നില്ല ? ഭാജിയുടെ വാക്കുകളില്‍ ഞെട്ടി ക്രിക്കറ്റ് ലോകം !

മുസ്ലീം കളിക്കാരെ എന്തുകൊണ്ട് ഇന്ത്യന്‍ ടീമിലെടുത്തുകൂട? ഭട്ടിന് ഭാജിയുടെ മറുപടി

Harbhajan Singh ,  Sanjiv Bhatt ,  Muslim Players , Indian Team , Cricket , ഇന്ത്യന്‍ ക്രിക്കറ്റ് ടീം , സഞ്ജീവ് ഭട്ട് , ഹര്‍ഭജന്‍ സിങ്ങ് ,  മുസ്‌ലിം
സജിത്ത്| Last Modified ചൊവ്വ, 24 ഒക്‌ടോബര്‍ 2017 (12:51 IST)
മതത്തിന്റെ വേലിക്കെട്ടുകള്‍ക്ക് സ്ഥാനമില്ലാത്ത ഒരിടമാണ് ഇന്ത്യന്‍ ക്രിക്കറ്റ്. മതത്തിനും വിശ്വാസങ്ങള്‍ക്കുമല്ല, മികവിനനുസരിച്ചാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെ ജനങ്ങള്‍ സ്‌നേഹിക്കുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസമാണ് ബിസിസിഐയുടെ ടീം തിരഞ്ഞെടുപ്പിനെ ചോദ്യം ചെയ്ത് മുന്‍ ഐ.പി.എസ് ഓഫീസര്‍ സഞ്ജീവ് ഭട്ട് രംഗത്തെത്തിയത്.

ഇന്ത്യന്‍ ടീമില്‍ എന്തുകൊണ്ടു മുസ്‌ലിം കളിക്കാരില്ല എന്ന ചോദ്യമായിരുന്നു സഞ്ജീവ് ഭട്ട് തന്റെ ട്വിറ്ററിലൂടെ ഉന്നയിച്ചത്. ഇപ്പോള്‍ ഇതാ ആ ട്വീറ്റിന് മറുപടിയുമായി ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്ങ് രംഗത്തെത്തിയിരിക്കുന്നു. എല്ലാ മതവും ഒന്നാണെന്നും ഹിന്ദു, ക്രിസ്ത്യന്‍, മുസ്ലിം, സിഖ് എന്നിങ്ങനെ വേര്‍തിരിക്കുന്നതിന് മുമ്പ് എല്ലാ കളിക്കാരും ഇന്ത്യക്കാരാണെന്നാണ് മനസിലാക്കേണ്ടതെന്നും ഭാജി പറയുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :