അഭിറാം മനോഹർ|
Last Modified തിങ്കള്‍, 26 ഡിസംബര്‍ 2022 (14:50 IST)
ബംഗ്ലാദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ വിജയിക്കാനായെങ്കിലും തോൽവിയെ മുഖാമുഖം കണ്ട് കഷ്ടിച്ചാണ് ഇന്ത്യ രക്ഷപ്പെട്ടത്. 145 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്ങ്സിൽ ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് 74 റൺസ് എടുക്കുന്നതിനിടെ 7 വിക്കറ്റുകൾ നഷ്ടമായിരുന്നു. ആർ അശ്വിനും ശ്രേയസ് അയ്യരും തമ്മിലുള്ള എട്ടാം വിക്കറ്റ് കൂട്ടുക്കെട്ടാണ് ടീമിനെ വിജയത്തിലെത്തിച്ചത്.
മത്സരത്തിൽ സ്പിൻ ഓൾറൗണ്ടർ അക്സർ പട്ടേലിന് റിഷഭ് പന്തിന് മുകളിലായാണ് കളിപ്പിച്ചത്. ജയദേവ് ഉനദ്ഖടിനും സ്ഥാനക്കയറ്റം ലഭിച്ചിരുന്നു. മത്സരത്തിൽ സ്ഥിരം പൊസിഷനിൽ നിന്ന് മാറി ഏഴാമനായാണ് പന്ത് ക്രീസിലെത്തിയത്.13 ബോൾ നേരിട്ട് 9 റൺസാണ് പന്ത് നേടിയത്. അക്സർ പട്ടേലിനെ നേരത്തെ ഇറക്കുന്നതിലൂടെ ടീം തെറ്റായ സന്ദേശമാണ് വിരാട് കോലിക്ക് നൽകുന്നതെന്ന് സുനിൽ ഗവാസ്കർ വിമർശിച്ചു.
കോലി ആവശ്യപ്പെടാതെ അദ്ദേഹത്തെ ബാറ്റിംഗ് ഓർഡറിൽ മാറ്റി ഇറക്കാനാവില്ല. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ബാറ്ററാണ് കോലി. ഡ്രസിങ് റൂമിലെ തീരുമാനങ്ങൾ എന്തൊക്കെയാണെന്ന് നമ്മൾക്കറിയില്ല. എന്നാൽ ഈ തീരുമാനം അംഗീകരിക്കാൻ പ്രയാസമാണ്. ഗവാസ്കർ പറഞ്ഞു.