പരാജയത്തിന് കാരണം ധോണിയെന്ന് ഗാംഗുലി

മുംബൈ| Last Modified ബുധന്‍, 10 സെപ്‌റ്റംബര്‍ 2014 (12:18 IST)
ഇംഗ്ലണ്ടിനെതിരായ ട്വന്റി ട്വന്റി മത്സരത്തിലെ പരാജയത്തിന് കാരണം ധോണിയാണെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൌരവ് ഗാംഗുലി. മത്സരത്തിലെ അവസാന ഓവറില്‍ 17 റണ്‍സായിരുന്നു ഇന്ത്യയ്ക്ക് ജയിക്കാനായി വേണ്ടിയിരുന്നത് എന്നാല്‍ ഈ ഓവറില്‍ രണ്ട് സിംഗിളുകള്‍ എടുക്കാന്‍ ധോണി വിസമ്മതിച്ചിരുന്നു.

ആറാം നമ്പറിലും ഏഴാം നമ്പറിലും കളിച്ച് പരിചയമില്ലാത്തതുകൊണ്ടാണ് അമ്പട്ടി റായിഡുവിന് സ്ട്രൈക്ക് കൈമാറാതിരുന്നതെന്നാണ് ഇതിന് ധോണി പറഞ്ഞ ന്യായം.

സംഭവത്തില്‍ ധോണിയുടെ നടപടി ശരിയായില്ലെന്നും അസ്വീകാര്യമാണെന്നും ഗാംഗുലി പറഞ്ഞു. സ്പെഷലിസ്റ്റ് ബാറ്റ്സ്മാനായ റായിഡുവിനെ ക്യാപ്റ്റന്‍ അവിശ്വസിച്ചത് ശരിയായില്ല കൂടെ നില്‍ക്കുന്ന സഹതാരങ്ങളെ വിശ്വാസത്തിലെടുക്കേണ്ടത് ക്യാപ്റ്റന്റെ ഉത്തരവാദിത്തമാണ് ഗാംഗുലി പറഞ്ഞു. താനായിരുന്നെങ്കില്‍ വ്യത്യസ്തമായി കളിക്കുമായിരുന്നുവെന്നും താന്‍ ബാറ്റ്സ്മാനെ വിശ്വസിക്കുമായിരുന്നെന്നും ഗാംഗുലി കൂട്ടിചേര്‍ത്തു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :