ഈ വാക്കുകള്‍ ഇന്ത്യന്‍ നായകന്റെ ചെവിയില്‍ എത്തിക്കാണും; ധോണിയെ വിടാതെ ഗംഭീര്‍

ധോണിയുടെ മനസ് ഇളകുമോ ?; ഗംഭീര്‍ ഇത്രയ്‌ക്കും ലോലഹൃദയനായിരുന്നോ ?

 Gautam Gambhir , MS dhoni , Team india , Cricket , virat kohli , മഹേന്ദ്ര സിംഗ് ധോണി , ഗൗതം ഗംഭീര്‍ , ഇന്ത്യന്‍ നയാകന്‍ , 2007ലെ ട്വന്റി20 ലോകകപ്പ്, 2011 ലോകകപ്പ്, ടെസ്‌റ്റ് ടീം
ന്യൂഡല്‍ഹി| jibin| Last Modified വ്യാഴം, 15 ഡിസം‌ബര്‍ 2016 (15:39 IST)
ഇന്ത്യന്‍ ഏകദിന നായകന്‍ മഹേന്ദ്ര സിംഗ് ധോണിയെ പുകഴ്‌ത്തി ഗൗതം ഗംഭീര്‍ രംഗത്ത്. മികച്ച കളിക്കാരനും വളരെ നല്ല മനുഷ്യനുമാണ് ധോണി.

അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും സ്‌നേഹബന്ധം ഇപ്പോഴും തുടരുന്നുണ്ട്. ഞങ്ങള്‍ രണ്ടു പേരും രാജ്യത്തിനു വേണ്ടിയാണ് കളിക്കുന്നത്. അപ്പോള്‍ ജയിക്കുക എന്ന വികാരം മാത്രമെ ഉണ്ടാകാറുള്ളൂവെന്നും ഗംഭീര്‍ പറഞ്ഞു.

ധോണിയുമായി യാതൊരു ശത്രുതയുമില്ല. നമ്മുടെ കുടുംബങ്ങളില്‍ പോലും അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാറുണ്ട്. അതു പോലെ മാത്രമുള്ള പ്രശ്‌നങ്ങളെ അദ്ദേഹവുമായി ഉണ്ടായിട്ടുള്ളൂ. കളിക്കളത്തില്‍ അഭിപ്രായ ഭിന്നതകള്‍ക്ക് ഒരു സ്ഥാനവുമില്ല, അവിടെ രാജ്യത്തിന്റെ മാനം കാക്കുക എന്ന ലക്ഷ്യം മാത്രമാണുള്ളതെന്നും ഗംഭീ പറയുന്നു.

ഇന്ത്യന്‍ ടീമിലെ മികച്ച നെട്ടങ്ങളില്‍ ധോണിക്കൊപ്പം നില്‍ക്കാന്‍ സാധിച്ചു. 2007ലെ ട്വന്റി20 ലോകകപ്പ്, 2011 ലോകകപ്പ്, ലോകത്തിലെ മികച്ച ടെസ്‌റ്റ് ടീം എന്നീ നേട്ടങ്ങള്‍ സ്വന്തമാക്കിയപ്പോള്‍ ഞങ്ങള്‍ ഒരുമിച്ചുണ്ടായിരുന്നു. ഞങ്ങളുടെ ആഗ്രഹും സ്വപ്നവും ലക്ഷ്യവുമെല്ലാം എന്നും ഒരുപോലെയായിരുന്നുവെന്നും ആരാധകരുമായി നടത്തിയ ഫേസ്‌ബുക്ക് ചാറ്റില്‍ ഗംഭീര്‍ പറയുന്നു.

ഗംഭീര്‍ ടീമില്‍ നിന്ന് പുറത്താകാനുള്ള കാരണം ധോണിയാണെന്ന തരത്തിലുള്ള നിരവധി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ടെസ്‌റ്റ് നായകസ്ഥാനം വിരാട് കോഹ്‌ലി ഏറ്റെടുത്ത ശേഷമാണ് ഗംഭീറിന് ഇന്ത്യന്‍ ടെസ്‌റ്റ് ടീമില്‍ ഇടം നേടാന്‍ സാധിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :