ഐപിഎൽ വേണേൽ കളിച്ചോ, വേറെയെവിടെയും കളിക്കാൻ പോകണ്ട: താരങ്ങൾക്ക് കർശന നിർദേശവുമായി ഇസിബി

England - T20 World Cup 2024
England - T20 World Cup 2024
അഭിറാം മനോഹർ|
പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് ഉള്‍പ്പടെ വിദേശലീഗുകളില്‍ കളിക്കുന്നതില്‍ നിന്നും ഇംഗ്ലണ്ട് കളിക്കാരെ ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ്. ഐപിഎല്ലില്‍ കളിക്കുന്നതില്‍ നിന്ന് മാത്രം താരങ്ങളെ ഇസിബി വിലക്കിയിട്ടില്ല. വിദേശലീഗുകളില്‍ കളിക്കുന്നത് താരങ്ങള്‍ റെഡ് ബോള്‍ ക്രിക്കറ്റിനോട് വിമുഖത കാട്ടാന്‍ കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് തീരുമാനം.


സമീപവര്‍ഷങ്ങളില്‍ നിരവധി കളിക്കാര്‍ ദേശീയ ടീമിനേക്കാള്‍ ടി20 ലീഗുകള്‍ക്ക് മുന്‍ഗണന നല്‍കിയിട്ടുണ്ട്. വിദേശ ലീഗുകളില്‍ പങ്കെടുക്കുന്നതില്‍ നിന്നും താരങ്ങളെ വിലക്കുന്നത് ആഭ്യന്തര ലീഗുകളുടെ നിലവാരം ഉയര്‍ത്തുമെന്നാണ് ഇസിബി കരുതുന്നത്. അതേസമയം വൈറ്റ് ബോള്‍ കരാര്‍ മാത്രമുള്ള താരങ്ങള്‍ക്ക് ഇംഗ്ലണ്ട് സമ്മര്‍ സീസണില്‍ നടക്കുന്ന ലീഗുകള്‍ക്ക് നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് ഇസിബി പരിഗണനയിലുണ്ട്.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :