നശിപ്പിക്കാൻ എളുപ്പമാണ്, കെട്ടിപടുക്കാനാണ് ബുദ്ധിമുട്ട്: ഗാംഗുലിക്കെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ താരം

അഭിറാം മനോഹർ| Last Modified വെള്ളി, 10 ഡിസം‌ബര്‍ 2021 (20:20 IST)
ഇന്ത്യൻ ഏകദിന ക്രിക്കറ്റ് ടീം ക്യാപ്‌റ്റൻ സ്ഥാനത്ത് നിന്നും വിരാട് കോലിയെ മാറ്റിയ നടപടിയെ വിമർശിച്ച് മുൻ ഇന്ത്യൻ ഓൾറൗണ്ടർ മദൻ ലാൽ. മികച്ച റെക്കോഡുള്ള നായകനെ പുറത്താക്കിയത് തെറ്റെന്ന് മദൻലാൽ പറഞ്ഞു.

സെലക്ടര്‍മാര്‍ ചിന്തിച്ചതെന്താണെന്ന് അറിയില്ല. കോഹ്ലി മികച്ച ഫലങ്ങളുണ്ടാക്കുന്നുണ്ടെങ്കില്‍ പിന്നെന്തിനാണ് അയാളെ നായകസ്ഥാനത്ത് നിന്നും ഒഴിവാക്കുന്നത്. ഒരുപാട് ക്രിക്കറ്റ് കളിക്കേണ്ടി വരുന്നതിനാലാണ് ടി20 നായകപദം കോഹ്ലി ഒഴിഞ്ഞത്. അതിലൂടെ മറ്റു രണ്ടു ഫോര്‍മാറ്റുകളില്‍ കോഹ്ലിക്ക് കൂടുതല്‍ ശ്രദ്ധിക്കാന്‍ കഴിയും. മദൻലാൽ പറഞ്ഞു.

വിജയിച്ച് നിൽക്കു‌മ്പോൾ പുറത്താക്കിയാൽ അത് അയാളെ കുത്തിനോവിക്കും. 2023 വരെ കോഹ്ലിയെ ക്യാപ്റ്റനായി നിലനിര്‍ത്തണമായിരുന്നു. ഒരു ടീം കെട്ടിപ്പടുക്കാന്‍ വളരെ പ്രയാസകരമാണ്, നശിപ്പിക്കാന്‍ എളുപ്പവും. മദൻലാൽ പറഞ്ഞുഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :