ന്യൂഡല്‍ഹി|
JOYS JOY|
Last Modified ചൊവ്വ, 13 ഒക്‌ടോബര്‍ 2015 (15:37 IST)
താന്‍ ഒത്തുകളിയില്‍ പങ്കാളിയായിരുന്നുവെന്ന ആരോപണം നിഷേധിക്കുന്നതായി ദിനേശ് മോംഗിയ. ഇന്ത്യന്‍ ക്രിക്കറ്റ് ലീഗുമായി ബന്ധമുള്ള കാലത്ത് ഒത്തുകളിയില്‍ പങ്കുണ്ടെന്നുള്ള ആരോപണമാണ് മോംഗിയ നിഷേധിച്ചത്.
തിങ്കളാഴ്ച ലണ്ടനിലെ ഒരു കോടതിയില്‍ മുന്‍ ന്യൂസിലന്‍ഡ് താരമാണ് മോംഗിയയ്ക്ക് ഒത്തുകളിയുമായി പങ്കുണ്ടെന്ന് പറഞ്ഞത്. ന്യൂസിലന്‍ഡിന്റെ മുന്‍ ക്രിക്കറ്റ് താരം ലു വിന്‍സെന്റ് ആയിരുന്നു മോംഗിയയ്ക് എതിരെ കോടതിയില്‍ മൊഴി കൊടുത്തത്. ഐ സി എല്ലില്‍ ഒത്തുകളിക്ക് നേതൃത്വം നല്കിയ നാലംഗ സംഘത്തിലെ ഒരാളാണ് മോംഗിയയെന്നായിരുന്നു വിന്‍സന്റിന്റെ വെളിപ്പെടുത്തല്‍.
വിന്‍സെന്റിന്റെ ആരോപണം നിഷേധിച്ച മോംഗിയ അദ്ദേഹം പറഞ്ഞത് അസത്യമാണെന്നും പറഞ്ഞു. ഐ സി എല്ലില്‍ കളിച്ചിട്ടുണ്ട്. എന്നാല്‍, ന്യൂസിലന്‍ഡിന്റെ താരങ്ങളായ കെയിന്‍സ്, ടഫി, വിന്‍സെന്റ് എന്നിവര്‍ക്കിടയില്‍ നടന്നത് എന്താണെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.