രോഹിത്തിനും എനിക്കും ഒരു സ്വപ്നമുണ്ട്: ശിഖര്‍ ധവാന്‍

ധാക്ക, ക്രിക്കറ്റ്, സചിന്‍, ഏഷ്യ കപ്പ് dhakka, cricket, sachin,asia cup
ധാക്ക| Sajith| Last Modified തിങ്കള്‍, 22 ഫെബ്രുവരി 2016 (13:10 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ കരുത്തരായ ഓപ്പണിംഗ് സഖ്യമാണ് രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനും. എതിരാളികളെ നിഷ്പ്രഭരാക്കിക്കൊണ്ട് മുന്നേറുന്ന രോഹിത്തും ധവാനും എന്നും സ്വപ്‌നം കാണുന്ന മറ്റൊരു നേട്ടം കൂടിയുണ്ട്. ഇന്ത്യ കണ്ട ഏറ്റവും മികച്ച ഓപ്പണിംഗ് സഖ്യമായ സച്ചിന്‍-ഗാംഗുലി ടീമിന്റെ റെക്കോര്‍ഡ് മറികടക്കുക. തങ്ങള്‍ക്ക് അതിന് കഴിയുമെന്നാണ് പ്രതീക്ഷയെന്നും ധവാന്‍ പറഞ്ഞു.

ഏഷ്യാ കപ്പിന് മുന്നോടിയായി നടന്ന പത്രസമ്മേളനത്തിലാണ് ധവാന്‍ തന്റെ മനസു തുറന്നത്. രോഹിത്തും താനും മികച്ച ഒത്തിണക്കത്തോടെയാണ് കളിക്കുന്നത്. രോഹിത്ത് ആക്രമിച്ചു കളിക്കുമ്പോള്‍ പരമാവധി സ്‌ട്രൈക്ക് അദ്ദേഹത്തിനു കൈമാറാന്‍ താന്‍ ശ്രമിക്കാറുണ്ട്. ഇതിഹാസ താരങ്ങളായ സച്ചിനും ഗാംഗുലിയും ദീര്‍ഘകാലം ഓപ്പണിംഗ് ചെയ്ത പോലെ തങ്ങള്‍ക്ക് ഇനിയും സമയമുണ്ടെന്നും അതിനാല്‍ അവരുടെ റെക്കോര്‍ഡ് മറികടക്കുക എന്ന സ്വപ്‌നം ചിലപ്പോള്‍ സാധ്യമായേക്കാമെന്നും ധവാന്‍ കൂട്ടിച്ചേര്‍ത്തു. വരുന്ന ഏഷ്യാ കപ്പിലും ട്വന്റി-ട്വന്റി വേള്‍ഡ് കപ്പിലും മികച്ച പ്രകടനം കാഴ്ച്ചവെക്കാന്‍ സാധിക്കുമെന്നാണ് വിശ്വാസമെന്നും അദ്ദേഹം വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :