വാര്‍ണറുടെ സ്‌നേഹത്തിന് മുന്നില്‍ അഫ്‌ഗാന്‍‌ ബാലന്‍ തുള്ളിച്ചാടി

 david warner , australia and afghanistan cricket , perth
പെര്‍ത്ത്| jibin| Last Modified വ്യാഴം, 5 മാര്‍ച്ച് 2015 (16:01 IST)
ക്രിക്കറ്റ് മാന്യന്മാരുടെ കളിയാണെന്ന ചൊല്ലിന് അന്വര്‍ഥമാക്കി ഓസ്ട്രേലിയന്‍ വെടിക്കെട്ട് താരം ഡേവിഡ് വാര്‍ണറുടെ അതിര്‍ത്തി കടന്നുള്ള സ്‌നേഹ പ്രകടനം ആരാധകര്‍ക്ക് വിരുന്നായി.

കഴിഞ്ഞ ദിവസം നടന്ന ഓസ്‌ട്രേലിയ അഫ്ഗാനിസ്ഥാന്‍ മത്സരത്തില്‍ വാര്‍ണറുടെ സിക്‌സ്ര്‍ കൊണ്ട് ഗാലറിയിലിരുന്ന് കളികണ്ട അഫ്ഗാനിസ്ഥാന്‍ ബാലന്‍ ഷബാബിന്റെ
വലതു ചുമലില്‍ പരിക്കേറ്റിരുന്നു. ഗാലറിയിലേക്ക് വന്ന പന്ത് കൈപ്പിടിയില്‍ ഒതുക്കാന്‍ ശ്രമിച്ച ആരാധകരുടെ കൈയില്‍ നിന്ന് പന്ത് വഴുതി ഷബാബിന്റെ തോളില്‍ വീഴുകയായിരുന്നു. തൊട്ടടുത്ത സീറ്റില്‍ ഫോണ്‍ ചെയ്ത് കൊണ്ടിരിക്കുകയായിരുന്നു ഷബാബിന്റെ അച്ഛന്‍ സംഭവം കണ്ടില്ലെങ്കിലും മകന്‍ കരയുന്നത് കണ്ട് കാര്യം ചോദിച്ചപ്പോള്‍ ആണ് പന്ത് തോളില്‍ വീണ കാര്യമറിയുന്നത്.

പരുക്കേറ്റു പുളഞ്ഞ ഷബാബിനെ മെഡിക്കല്‍ സംഘം ശുശ്രൂഷിക്കുകയും തോളില്‍ ഐസ്
പായ്ക്കറ്റ് വച്ചുകെട്ടി കൊടുക്കുകയുമായിരുന്നു. തുടര്‍ന്നും കളി കണ്ടു കൊണ്ടിരുന്ന കുട്ടിക്ക് സാന്ത്വനവുമായി വാര്‍ണര്‍ ഗാലറിയില്‍ എത്തി സംസാരിക്കുകയും ചെയ്തു. തുടര്‍ന്ന് സ്‌നേഹത്തോടെ ചേര്‍ത്ത് നിര്‍ത്തി സ്വന്തം കയ്യൊപ്പിട്ട ഗ്ലൗസ് സമ്മാനിച്ച് ഷബാബിനെ സന്തോഷിപ്പിക്കുകയും ചെയ്തു. 32മത് ഓവറില്‍ അഫ്‌നിസ്ഥാന്റെ ഷപൂര്‍ സദ്‌റാനെ സിക്‍സറിന് പറത്തിയ പന്താണ് കുട്ടിയുടെ തോളില്‍ വീണത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും l പിന്തുടരുക.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :