Breaking News: ഇഷാന്‍, ശ്രേയസ് എന്നിവരെ ട്വന്റി 20 ലോകകപ്പിലേക്ക് പരിഗണിക്കില്ല ! സഞ്ജുവിന് സാധ്യത

ദേശീയ ടീമില്‍ കളിക്കുന്നില്ലെങ്കില്‍ ഉറപ്പായും ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന് ബിസിസിഐ വ്യക്തമാക്കിയിരുന്നു

Shreyas Iyer and Ishan Kishan
രേണുക വേണു| Last Modified വെള്ളി, 1 മാര്‍ച്ച് 2024 (11:20 IST)
and Ishan Kishan

Breaking News: ബിസിസിഐയുടെ വാര്‍ഷിക കരാറില്‍ നിന്ന് ഒഴിവാക്കിയ ഇഷാന്‍ കിഷനും ശ്രേയസ് അയ്യര്‍ക്കും കൂടുതല്‍ മത്സരങ്ങള്‍ നഷ്ടപ്പെടാന്‍ സാധ്യത. ഇരുവരും ആഭ്യന്തര ക്രിക്കറ്റ് കളിക്കാന്‍ മടി കാണിച്ചതാണ് ഇപ്പോഴത്തെ നടപടിക്ക് കാരണം. ഈ വര്‍ഷം നടക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പിനുള്ള ടീമിലേക്ക് ഇരുവരേയും പരിഗണിക്കാന്‍ സാധ്യത കുറവാണ്. വരാനിരിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ എക്‌സ്ട്രാ ഓര്‍ഡിനറി പ്രകടനം കാഴ്ചവെച്ചാല്‍ പോലും ഇരുവരേയും ലോകകപ്പ് പരിഗണിക്കുന്ന കാര്യം സംശയമാണ്.

'ഇഷാന്‍ കിഷന്‍ ആവശ്യപ്പെട്ടതു പ്രകാരമാണ് അദ്ദേഹത്തിനു അവധി നല്‍കിയത്. പക്ഷേ ദേശീയ ക്രിക്കറ്റ് അക്കാദമിയിലോ, സംസ്ഥാന ടീമിലോ റിപ്പോര്‍ട്ട് ചെയ്യാന്‍ അദ്ദേഹം തയ്യാറായില്ല. പകരം ഒറ്റയ്ക്കു പരിശീലനം തുടങ്ങി. ഇഷാന് വാര്‍ഷിക കരാര്‍ നല്‍കാനുള്ള സാഹചര്യം ഇപ്പോള്‍ ഇല്ല. ഇരു താരങ്ങള്‍ക്കും ആഭ്യന്തര ക്രിക്കറ്റില്‍ സ്ഥിരമായി കളിച്ച് ടീമിലേക്കു മടങ്ങിവരാന്‍ അവസരമുണ്ട്,' ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

Read Here:
എപ്പോഴും പരിക്കിന്റെ പിടിയില്‍ എന്നിട്ടും ഹാര്‍ദ്ദിക്കിന് എങ്ങനെ എ ഗ്രേഡ് കരാര്‍? ചോദ്യവുമായി ആരാധകര്‍

ദേശീയ ടീമില്‍ കളിക്കുന്നില്ലെങ്കില്‍ ഉറപ്പായും ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന് ബിസിസിഐ വ്യക്തമാക്കിയിരുന്നു. ഇഷാനും ശ്രേയസും ഇതിനു തയ്യാറായില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഫോം തെളിയിക്കുന്നതിനായി ഇഷാന്‍ രഞ്ജി ട്രോഫിയില്‍ ജാര്‍ഖണ്ഡിനായി കളിക്കണമെന്ന് ബിസിസിഐ ആവശ്യപ്പെട്ടെങ്കിലും താരം അത് അനുസരിച്ചില്ല. ശ്രേയസ് അയ്യര്‍ നിലവില്‍ രഞ്ജി ട്രോഫിയില്‍ മുംബൈയ്ക്ക് വേണ്ടി കളിക്കുന്നുണ്ട്. പുറം വേദനയാണെന്നു പറഞ്ഞ് രഞ്ജിയില്‍ നിന്നു വിട്ടുനില്‍ക്കാന്‍ ശ്രേയസ് ശ്രമിച്ചിരുന്നു. ഇതാണ് ബിസിസിഐയുടെ അനിഷ്ടത്തിനു കാരണമായത്.

ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍ എന്നിവരെ ട്വന്റി 20 ലോകകപ്പിലേക്ക് പരിഗണിച്ചില്ലെങ്കില്‍ മലയാളി താരം സഞ്ജു സാംസണ്‍ സ്‌ക്വാഡില്‍ ഇടം പിടിക്കും. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് നായകനായ സഞ്ജുവിന്റെ ഈ സീസണിലെ പ്രകടനം അതുകൊണ്ട് തന്നെ ഏറെ പ്രധാനപ്പെട്ടതാണ്. ഐപിഎല്ലില്‍ തിളങ്ങിയാല്‍ സഞ്ജുവിന് ലോകകപ്പ് ടീമിലേക്ക് ക്ഷണം ലഭിക്കും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :