ചെന്നൈ|
jibin|
Last Modified ചൊവ്വ, 18 നവംബര്‍ 2014 (16:58 IST)
ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ പ്രവര്‍ത്തകസമിതി യോഗത്തില്‍ പടലപ്പിണക്കം. വാര്‍ഷികയോഗത്തിന്റെ തീയതി തീരുമാനിക്കുന്നതിനാണ് യോഗം
പരിഗണന നല്‍കിയിരുന്നതെങ്കിലും ഐപിഎല്‍ സിഒഒ ആയ സുന്ദര്‍ രാമനെതിരായ നടപടി സംബന്ധിച്ച് ഉടലെടുത്ത ഭിന്നത രൂക്ഷമാകുകയായിരുന്നു.
ഈ സാഹചര്യത്തില്‍
ആദിത്യവര്‍മ്മയ്ക്ക് അംഗങ്ങള്‍ ധനസഹായം നല്‍കുന്നുണ്ടോ എന്ന് അന്വേഷിക്കും. മുന്‍ ഭാരവാഹികള്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസും നല്‍കിയേക്കുമെന്നും സൂചനയുണ്ട്. തിങ്കളാഴ്ച സുപ്രീംകോടതി പുറത്തുവിട്ട മുദ്ഗല്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ബിസിസിഐ പ്രവര്‍ത്തക സമിതി യോഗം ചേര്‍ന്നത്.
യോഗത്തില്‍ തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷനെ പ്രതിനിധാനം ചെയ്ത് മുന്‍ ബിസിസിഐ പ്രസിഡന്‍റ് ശ്രീനിവാസന്‍ പങ്കെടുത്തിരുന്നു. ഈമാസം 20ന് നടത്താന്‍ നിശ്ചയിച്ചിരുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പ് നീട്ടിവെക്കാന്‍ നേരത്തെ ബിസിസിഐ തീരുമാനിച്ചിരുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.