ന്യൂഡല്‍ഹി|
jibin|
Last Modified തിങ്കള്‍, 3 നവംബര്‍ 2014 (13:08 IST)
ഐപിഎല്‍ വാതുവെപ്പ് കേസില്‍ അന്വേഷണം നടത്തുന്ന ജസ്റ്റീസ് മുകുള്‍ മുദ്ഗല്‍ കമ്മറ്റി അന്തിമ റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. മുന്‍ ബിസിസിഐ ചെയര്‍മാന്‍ എന്‍ ശ്രീനിവാസന്‍ മരുമകന്‍ ഗുരുനാഥന്‍ മെയ്യപ്പന്‍ എന്നിവര്‍ ഉള്‍പ്പെടുന്ന വാതുവയ്പ് ഇടപാടുകള്‍ മാസങ്ങളോളം നീണ്ടുനിന്ന അന്വേഷണത്തിനൊടുവിലാണ് റിപ്പോര്‍ട്ട് മുദ്രവച്ച കവറിലാണ് കോടതിയില്‍ സമര്‍പ്പിച്ചത്. റിപ്പോര്‍ട്ട് കോടതി ഈ മാസം പത്തിന് പരിശോധിക്കും.
ഐപിഎല്‍ ഒത്തുകളിയുമായി ബന്ധപ്പെട്ട് ക്രിക്കറ്റ് താരങ്ങള്‍ ഉള്‍പ്പെടെയുള്ളവരെ മുദ്ഗല്‍ കമ്മറ്റി വിശദമായി ചോദ്യം ചെയ്തിരുന്നു. പൊലീസ് പിടിച്ചെടുത്ത ടെലിഫോണ്‍ സംഭാഷണത്തിലെ ശബ്ദശകലങ്ങള്‍ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.
ഈ സംഭാഷണങ്ങള്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഉടമ ഗുരുനാഥന്‍ മെയ്യപ്പന്‍, വിധുധാര സിംഗ് എന്നിവരുടെതാണെന്ന് വ്യക്തമായിട്ടുണ്ട്. നേരത്തെ ഇതേകാര്യത്തില്‍ ഇന്ത്യന്‍ ടീമംഗങ്ങളായ മഹേന്ദ്ര സിംഗ് ധോണി, സുരേഷ് റെയ്‌ന എന്നിവരുടെ മൊഴി
അന്വേഷണ സംഘം നേരത്തെ ശേഖരിച്ചിരുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.