35 റണ്‍സുമായി ഗാംഗുലി റിട്ടയേര്‍ഡ് ഹര്‍ട്ട്, ജയ് ഷാ മൂന്ന് വിക്കറ്റ് വീഴ്ത്തി; ബിസിസിഐ പ്രസിഡന്റ്‌സ് ഇലവനെ തോല്‍പ്പിച്ച് സെക്രട്ടറീസ് ഇലവന്‍

രേണുക വേണു| Last Modified ശനി, 4 ഡിസം‌ബര്‍ 2021 (09:11 IST)

ബിസിസിഐ പ്രസിഡന്റ് ഇലവനും സെക്രട്ടറീസ് ഇലവനും തമ്മിലുള്ള സൗഹൃദ മത്സരത്തില്‍ സെക്രട്ടറീസ് ഇലവന് ഒരു റണ്‍ വിജയം. സൗരവ് ഗാംഗുലി നയിച്ച പ്രസിഡന്റ്‌സ് ഇലവനും ജയ് ഷാ നയിച്ച സെക്രട്ടറീസ് ഇലവനും കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡനിലാണ് ഏറ്റുമുട്ടിയത്.

15 ഓവര്‍ മത്സരത്തില്‍ മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തി 128 റണ്‍സാണ് ആദ്യം ബാറ്റ് ചെയ്ത സെക്രട്ടറീസ് ഇലവന്‍ അടിച്ചുകൂട്ടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ പ്രസിഡന്റ് ഇലവന് നിശ്ചിത 15 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 127 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ.

സെക്രട്ടറീസ് ഇലവന് വേണ്ടി ജയദേവ് ഷാ 40 (റിട്ടയേര്‍ഡ് ഹര്‍ട്ട്), അറുണ്‍ ധൂമല്‍ (36), ജയ് ഷാ (10 നോട്ട് ഔട്ട്) എന്നിവരാണ് തിളങ്ങിയത്. മറുപടി ബാറ്റിങ്ങില്‍ പ്രസിഡന്റ്‌സ് ഇലവന് വേണ്ടി ഗാംഗുലി 36 റണ്‍സെടുത്ത് റിട്ടയേര്‍ഡ് ഹര്‍ട്ടായി. അവിഷേക് ഡാല്‍മിയ 13 റണ്‍സെടുത്തു. സ്പിന്നേഴ്‌സിനെ സ്റ്റെപ്പ് ഔട്ടിലൂടെ സിക്‌സ് പായിച്ച് ഗാംഗുലി തന്റെ ട്രേഡ് മാര്‍ക്ക് ഷോട്ടുകള്‍ വീണ്ടും ആരാധകര്‍ക്കായി സമ്മാനിച്ചു. മുഹമ്മദ് അസറുദ്ദീന്‍ രണ്ട് റണ്‍സെടുത്ത് പുറത്തായി. സെക്രട്ടറീസ് ഇലവന്റെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചത് നായകന്‍ ജയ് ഷാ തന്നെയാണ്. 58 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകളാണ് ജയ് ഷാ വീഴ്ത്തിയത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :