കാര്‍ഡിഫ്|
Last Modified ശനി, 11 ജൂലൈ 2015 (10:06 IST)
ആഷസ് ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിന് മേല്‍ക്കൈ. ഇംഗ്ലണ്‌ടിനെതിരെ ഓസ്‌ട്രേലിയക്കു ജയിക്കാന്‍ 412 റണ്‍സ് നേടണം. രണ്‌ടാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്‌ട് 289നു പുറത്താകുകയായിരുന്നു.
രണ്‌ടു ദിവസം ബാക്കി നില്‍ക്കെ ഓസീസിനെ വേഗം പുറത്താക്കി വിജയം പിടിക്കാമെന്ന പ്രതീക്ഷയിലാണ് ഇംഗ്ലീഷുകാര്‍. ഇയാന്‍ ബെല്‍ (60) ജോ റൂട്ടിന്റെയും (60) അര്‍ധ സെഞ്ചുറികളാണ് ഇംഗ്ലണ്‌ടിനു മികച്ച ലീഡ് നേടിക്കൊടുത്തത്.
രണ്‌ടാംദിനം കളിനിറുത്തുമ്പോള്‍ അഞ്ചിന് 264 എന്ന ഭേദപ്പെട്ട നിലയിലായിരുന്ന ഓസീസിനെ 308 റണ്‍സിന് ഇംഗ്ലീഷ് ബൌളറുമാര്‍ പുറത്താക്കുകയായിരുന്നു. നിര്‍ണായകമായ 122 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് ഇംഗ്ളണ്ട് സ്വന്തമാക്കിയത്.