പാകിസ്ഥാനെ തോല്‍‌പ്പിച്ചത് ധോണിയുടെ തന്ത്രങ്ങള്‍

 ഇന്ത്യ പാകിസ്ഥാന്‍ ക്രിക്കര്‍ , മഹേന്ദ്ര സിംഗ് ധോണി
അഡ്‌ലെയ്‌ഡ്| jibin| Last Modified ഞായര്‍, 15 ഫെബ്രുവരി 2015 (17:55 IST)
തൊട്ടതെല്ലാം പൊന്നാക്കുന്ന ഇന്ത്യന്‍ നായകന്‍ എന്ന വിശേഷണത്തിന് താന്‍ അര്‍ഹനാണെന്ന് ഒരിക്കല്‍ കൂടി മഹേന്ദ്ര സിംഗ് ധോണി തെളിയിക്കുന്നതായിരുന്നു പാകിസ്ഥാനെതിരെ കണ്ടത്. ലോകകപ്പുകളില്‍ പാകിസ്ഥാനെ നിലം തൊടിയിക്കാതെ ജയം മാത്രം നെഞ്ചോട് ചേര്‍ത്ത് പിടിക്കുന്ന ഇന്ത്യക്ക് മുന്നില്‍ ഒരിക്കല്‍ കൂടി പാകിസ്ഥാന്‍ പരാജയപ്പെട്ടിരിക്കുന്നു, യുദ്ധം ഇന്ത്യ ജയിച്ചിരിക്കുന്നു.

വെടിക്കെട്ട് താരം വിരാട് കോഹ്‌ലിയുടെ സെഞ്ചുറിയും സുരേഷ് റെ‌യ്‌ന, ശിഖര്‍ ധവാന്‍ എന്നിവരുടെ ബാറ്റിംഗ് കരുത്തിലും ഇന്ത്യ ചിരവൈരികള്‍ക്കെതിരെ 301 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തിയെങ്കിലും ഇന്ത്യന്‍ ബോളിംഗ് ആശങ്ക നല്‍കുന്നതായിരുന്നു. മികച്ച ടോട്ടല്‍ പിന്തുടര്‍ന്നിറങ്ങിയ പാകിസ്ഥാന് തുടക്കത്തില്‍ യൂനുസ് ഖാനെ നഷ്‌ടമായെങ്കിലും ഹാരിസ് സൊഹൈല്‍ അഹമ്മദ് ഷെഹ്‌സാദ് സഖ്യം ഇന്ത്യന്‍ ബോളര്‍മാരെ സമര്‍ഥമായി നേരിടുകയായിരുന്നു. കളി കൈവിട്ട് പോകുമെന്ന നിമിഷമാണ് ക്യാപ്‌റ്റന്‍ കൂള്‍ തന്റെ ആവനാഴി തുറന്നത്. വിശ്വസ്തനായ അശ്വിനെ പന്തേല്‍പ്പിക്കാനുള്ള നായകന്റെ തീരുമാനം കളിയില്‍ വഴിത്തിരിവാകുകായിരുന്നു. ഹാരിസിനെ റെയ്‌നയുടെ കൈയില്‍ എത്തിച്ച് ഇന്ത്യ തിരിച്ചുവരുകയായിരുന്നു. എന്നാല്‍ നായകന്റെ തന്ത്രങ്ങള്‍ അവിടെ തുടങ്ങുകയായിരുന്നു ആദ്യ സ്‌പെല്ലില്‍ അടിവാങ്ങിയ ഉമേഷ് യാധവിനെ തിരിച്ച് വിളിക്കുകയും ഷെഹ്‌സാദിന് ഓഫ് സൈഡില്‍ പന്തെറിഞ്ഞ് നല്‍കാന്‍ ഉപദേശിക്കുകയും ഓഫില്‍ വിശ്വസ്തനായ ജഡേജയെ നിയോഗിക്കുകയുമായിരുന്നു. ഈ കെണിയില്‍ ഷെഹ്‌സാദ് വീഴുകയായിരുന്നു ഓഫില്‍ കളിച്ച അദ്ദേഹം ജഡേജയുടെ കൈകളില്‍ അവസാനിക്കുകയുമായിരുന്നു.

വളരെ ചുരുക്കം മത്സരങ്ങള്‍ മാത്രം കളിച്ചിട്ടുള്ള സൊഹെയ്ബ് മഖ്‌സൂദിനെ വീഴ്ത്തിയതും ധോണിയുടെ തന്ത്രമായിരുന്നു. ഉമേഷ് യാധവിനെ കൊണ്ട് ഓഫ് സൈഡില്‍ പന്തെറിയിക്കുകയും സ്ലിപ്പില്‍ റെയ്‌നയുടെ കൈകളില്‍ എത്തിക്കുകയുമായിരുന്നു. തുടരെയുള്ള ഈ മൂന്ന് വിക്കറ്റുകളാണ് ഇന്ത്യ പാക് യുദ്ധത്തില്‍ ഇന്ത്യക്ക് ജയം സമ്മാനിച്ചത്.

കൂടാതെ കളി കൈവിട്ട് പോകുമെന്ന് തോന്നിയ നിമിഷം ജഡേജയേയും അശ്വനേയും പന്ത് ഏല്‍പ്പിച്ച് സ്കോറിംഗ് വേഗത പിടിച്ചു കെട്ടിയതും ധോണിയുടെ തന്ത്രമായിരുന്നു. ഇതില്‍ ഏറ്റവും പ്രാധാന്യമേറിയതായിരുന്നു ഉമര്‍ അക്‍മലിനെ പുറത്താക്കിയ രീതി ജഡേജയുടെ പന്തില്‍ അക്‍മലിനെ ധോണി പിടികൂടിയെങ്കിലും അമ്പയര്‍ ഔട്ട് നല്‍കിയില്ല. എന്നാല്‍ അമ്പയറുടെ തീരുമാനത്തെ ചോദ്യം ചെ‌യ്‌ത ഇന്ത്യന്‍ നായകന്‍ റിവ്യൂ നല്‍കുകയും ഔട്ട് നേടുകയുമായിരുന്നു. ഇത്തരത്തിലുള്ള നിരവധി തീരുമാനങ്ങളായിരുന്നു പാകിസ്ഥാനെ പരാജയപ്പെടുത്താന്‍ ധോണിയെ സഹായിച്ചത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :