അഫ്രീദിക്ക്‌ 'വട്ടാണെന്ന്‌' പാക്‌ നടി ഖദീല്‍ ബാലോക്

പാകിസ്ഥാന്‍ ക്രിക്കറ്റ്‌ ക്യാപ്‌റ്റന്‍ ഷാഹിദ്‌ അഫ്രീദിക്ക്‌ വട്ടാണെന്ന്‌ പ്രമുഖ പാക്‌ നടി ഖദീല്‍ ബാലോക്‌. ഏഷ്യാ കപ്പ്‌ ക്രിക്കറ്റില്‍ ഇന്ത്യയ്ക്കെതിരെ പാകിസ്ഥാന്‍ പരാജയപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് നടിയുടെ പ്രതികരണം. അഫ്രീദിയെപ്പോലൊരു ഭ്രാന്തന്‍ ഉള്ളിടത്തോലം കാലം പാകിസ്ഥാന്‍ ക്രിക്കറ്റ്‌ ടീം രക്ഷപ്പെടില്ല. ലോകകപ്പ് പടിവാതിലില്‍ നില്‍ക്കെ ‌ടീമിന്റെ ഈ അവസ്ഥ കാണുമ്പോള്‍ ലജ്‌ജ തോനുന്നുവെന്നും ട്വിറ്ററില്‍ ബാലോക്‌ പറഞ്ഞു.  സ്വന്തം താല്‍പര്യങ്ങള്‍ക്ക്‌ വേണ്ടിമാത്രമാണ്‌ അഫ്രീദി കളിക്കുന്നത്. അല്ലാതെ പാകിസ്ഥാന്റെ വിജയത്തിനു വേണ്ടിയല്ല. മണ്ടനായ അഫ്രീദിയേക്കാള്‍ മിസ്‌ബാഹ്‌ എന്തുകൊണ്ടും മികച്ച ക്യാപ്റ്റനാണെന്നും താരം ട്വീറ്റില്‍ പറഞ്ഞു. അതേസമയം, ഇന്ത്യക്കെതിരെ തോറ്റ പാക് ടീമിനെതിരെ മുന്‍ താരങ്ങളയായ മുഹമ്മദ്‌ യൂസഫും ജാവേദ്‌ മിയാന്‍ദാദും രംഗത്തെത്തി.
മിര്‍പൂര്‍| rahul balan| Last Modified ബുധന്‍, 2 മാര്‍ച്ച് 2016 (16:55 IST)
പാകിസ്ഥാന്‍ ക്രിക്കറ്റ്‌ ക്യാപ്‌റ്റന്‍ ഷാഹിദ്‌ അഫ്രീദിക്ക്‌ വട്ടാണെന്ന്‌ പ്രമുഖ പാക്‌ നടി ഖദീല്‍ ബാലോക്‌. ഏഷ്യാ കപ്പ്‌ ക്രിക്കറ്റില്‍ ഇന്ത്യയ്ക്കെതിരെ പാകിസ്ഥാന്‍ പരാജയപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് നടിയുടെ പ്രതികരണം. അഫ്രീദിയെപ്പോലൊരു ഭ്രാന്തന്‍ ഉള്ളിടത്തോലം കാലം പാകിസ്ഥാന്‍ ക്രിക്കറ്റ്‌ ടീം രക്ഷപ്പെടില്ല. ലോകകപ്പ് പടിവാതിലില്‍ നില്‍ക്കെ ‌ടീമിന്റെ ഈ അവസ്ഥ കാണുമ്പോള്‍ ലജ്‌ജ തോനുന്നുവെന്നും ട്വിറ്ററില്‍ ബാലോക്‌ പറഞ്ഞു.

സ്വന്തം താല്‍പര്യങ്ങള്‍ക്ക്‌ വേണ്ടിമാത്രമാണ്‌ അഫ്രീദി കളിക്കുന്നത്. അല്ലാതെ പാകിസ്ഥാന്റെ വിജയത്തിനു വേണ്ടിയല്ല. മണ്ടനായ അഫ്രീദിയേക്കാള്‍ മിസ്‌ബാഹ്‌ എന്തുകൊണ്ടും മികച്ച ക്യാപ്റ്റനാണെന്നും താരം ട്വീറ്റില്‍ പറഞ്ഞു. അതേസമയം, ഇന്ത്യക്കെതിരെ തോറ്റ പാക് ടീമിനെതിരെ മുന്‍ താരങ്ങളയായ മുഹമ്മദ്‌ യൂസഫും ജാവേദ്‌ മിയാന്‍ദാദും രംഗത്തെത്തി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :