രഞ്ജി ട്രോഫി; മഹാരാഷ്ട്ര ക്വാര്‍ട്ടറില്‍

കൊല്‍ക്കത്ത| WEBDUNIA|
PRO
റയില്‍വേയ്സിനെ 48 റണ്‍സിനു തോല്‍പിച്ച ബംഗാള്‍ രഞ്ജി ട്രോഫി ക്രിക്കറ്റ്‌ ക്വാര്‍ട്ടറില്‍ എത്തി. മഹാരാഷ്ട്രയാണു ക്വാര്‍ട്ടറില്‍ നേരിടാന്‍ പോകുന്നത്.

ജയിക്കാന്‍ 271 റണ്‍സ്‌ വേണ്ടിയിരുന്ന റയില്‍വേ ടീം 83.3 ഓ‍വറില്‍ 222 റണ്‍സിനു പുറത്തായി. ക്യാപ്റ്റന്‍ ലക്ഷ്മി രത്തന്‍ ശുക്ല 45 റണ്‍സിനു മൂന്നു വിക്കേറ്റ്ടുത്ത മികച്ച പ്രകടനമാണ് ടീമിനെ വിജയത്തിലെത്തിച്ചത്.

അശോക്‌ ദിന്‍ഡ, സൗരവ്‌ സര്‍ക്കാര്‍, ശിവ്‌ ശങ്കര്‍പോള്‍ എന്നിവര്‍ രണ്ടു വിക്കറ്റുവീതം നേടി. 2006 -07നുശേഷം ആദ്യമായാണു ബംഗാള്‍ ക്വാര്‍ട്ടറിലെത്തുന്നത്‌. സ്കോര്‍: ബംഗാള്‍ 317, 267


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :