ന്യൂഡല്‍ഹി|
WEBDUNIA|
Last Modified ചൊവ്വ, 8 സെപ്‌റ്റംബര്‍ 2009 (10:59 IST)
PRO
ടീമിന്‍റെ നായകസ്ഥാനം ആഗ്രഹിക്കുന്നില്ലെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരവും മുന്‍ വൈസ് ക്യാപ്റ്റനുമായ വീരേന്ദര്‍ സെവാഗ്. ഉപനായകസ്ഥാനം കൈമാറാന്‍ വളരെ നാള്‍ മുമ്പ് തന്നെ ആഗ്രഹം പ്രകടിപിച്ചിരുന്നെന്നും സെവാഗ് വ്യക്തമാക്കി.
അടുത്തിടെയാണ് സെവാഗിന് പകരം യുവരാജ് ടീമിന്‍റെ വൈസ് ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്തത്. ഈ സാഹചര്യത്തിലായിരുന്നു സെവാഗിന്‍റെ വിശദീകരണം. ഭാവി നായകന്‍ എന്ന നിലയില്‍ പുതിയ ഒരാളെ ടീമിന്‍റെ ഉപനായകനാക്കണമെന്നായിരുന്നു തന്‍റെ അഭിപ്രായം. ഇക്കാര്യം വളരെ നേരത്തെ തന്നെ സെലക്ടര്‍മാരോട് സുചിപ്പിച്ചിരുന്നെന്നും ഒരു ചാനല്‍ അഭിമുഖത്തില്‍ സെവാഗ് വ്യക്തമാക്കി.
കൂടുതല്‍ റണ്‍സ് നേടുകയും ടീമിനെ വിജയവഴിയില്‍ നിലനിര്‍ത്താന്‍ സഹായിക്കുന്നതിലുമാണ് തനിക്ക് താല്‍പര്യമെന്ന് സെവാഗ് പറഞ്ഞു. 2005 ഒക്ടോബറിലാണ് സെവാഗ് ഇന്ത്യന്‍ ടീമിന്‍റെ വൈസ് ക്യാപ്റ്റനായി നിയമിതനായത്. സൌരവിന് പകരം ദ്രാവിഡ് ഇന്ത്യന്‍ ടീമിന്‍റെ നായകസ്ഥാനം ഏറ്റെടുത്ത അവസരത്തിലായിരുന്നു ഇത്.
2007 ല്‍ സെവാഗിന്‍റെ ഫോം മങ്ങിയതിനെ തുടര്‍ന്ന് ടെസ്റ്റ് മത്സരങ്ങളില്‍ വിവിഎസ് ലക്‍ഷമണിനെ വൈസ് ക്യാപ്റ്റനായി നിയമിച്ചിരുന്നു.