ബാറ്റിംഗില്‍ മധ്യനിരയിലേക്ക് മാറണമെന്ന വീരേന്ദര്‍ സെവാഗിന്‍റെ അഭിപ്രായത്തോട് മുതിര്‍ന്ന താരങ്ങള്‍ വിയോജിക്കുന്നു. സെവാഗിനെ ഓപ്പണിംഗില്‍ തന്നെ ഉള്‍പ്പെടുത്തുകയാണ് നല്ലതെന്ന് സന്ദീപ് പാട്ടീല്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന താരങ്ങള്‍ അഭിപ്രായപ്പെട്ടു.
ഗംഭീറിനൊപ്പം മികച്ച ഒരു തുടക്കം നല്‍കാന്‍ സെവാഗിനാകും. ഇന്ത്യയ്ക്ക് ഇത് കൂടുതല്‍ ഗുണം ചെയ്യുമെന്ന് സന്ദിപ് പാട്ടീല്‍ ചൂണ്ടിക്കാട്ടി. സെവാഗും ഗംഭീറും ഉറച്ച അടിത്തറയിടുന്നതിനാലാണ് വിദേശ മൈതാനങ്ങളില്‍ ഇന്ത്യയ്ക്ക് വിജയിക്കാന്‍ കഴിയുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് സെവാഗ് തനിക്ക് മധ്യനിര ബാറ്റിംഗാണ് ഇഷ്ടമെന്നും ഇക്കാര്യം നിരവധി തവണ മാനേജ്മെന്‍റിനോട് ആവശ്യപ്പെട്ടിരുന്നുവെന്നും വ്യക്തമാക്കിയത്. മുന്‍ താരമായ അജിത് വഡേക്കറും സെവാഗിനെ ഓപ്പണിംഗില്‍ തന്നെ നിലനിര്‍ത്തണമെന്ന് അഭിപ്രായപ്പെട്ടു.