ഐസിസി ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് മൈക്കല്‍ ക്ലാര്‍ക്ക്

ദുബായ്| WEBDUNIA|
PRO
ഈ വര്‍ഷത്തെ ഐസിസി ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്കാരത്തിന് ഓസ്‌ട്രേലിയന്‍ താരം മൈക്കല്‍ ക്ലാര്‍ക്ക് അര്‍ഹനായി. ഇതോടൊപ്പം മികച്ച ടെസ്റ്റ് കളിക്കാരനുള്ള ബഹുമതിയും ക്ലാര്‍ക്കിനു തന്നെയാ‍ണ് ലഭിച്ചത്.

ശ്രീലങ്കയുടെ കുമാര്‍ സംഗകാരയാണ് മികച്ച ഏകദിന താരം. വളര്‍ന്നുവരുന്ന താരമായി ഇന്ത്യയുടെ ചേതേശ്വര്‍ പൂജാര തിരഞ്ഞെടുക്കപ്പെട്ടു. 10 ടെസ്റ്റില്‍ നിന്ന് 82.53 ശരാശരിയില്‍ 1000 റണ്‍സ് തികച്ച പ്രകടനമികവാണ് പൂജാരയെ അവാര്‍ഡിന് അര്‍ഹനാക്കിയത്.

കഴിഞ്ഞ ആഗസ്ത് വരെയുള്ള ഒരു വര്‍ഷക്കാലത്തെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് അവാര്‍ഡുകള്‍ നിശ്ചയിച്ചത്. ഹാഷിം ആല, ജെയിംസ് ആന്‍ഡേഴ്‌സണ്‍ എന്നിവരെ പിന്തള്ളിയാണ് ക്ലാര്‍ക്ക് ഈ അവാര്‍ഡുകള്‍ സ്വന്തമാക്കിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :