മുബൈ|
Last Modified ഞായര്‍, 18 സെപ്‌റ്റംബര്‍ 2016 (12:35 IST)
താരറാണി വിദ്യാബാലന് ഡെങ്കിപ്പനി. ഇതുമായി ബന്ധപ്പെട്ട് നടന്‍ ഷാഹിദ് കപൂര്‍ 10000 രൂപ പിഴയടയ്ക്കേണ്ടിവരുമെന്ന് സൂചന. മുംബൈയില്‍ വിദ്യാബാലന്റെ
അയല്‍വാസിയാണ് ഷാഹിദ് കപൂര്‍. ഷാഹിദിന്റെ
വീട്ടിലെ ഉപയോഗ്യശൂന്യമായ നീന്തല്‍ക്കുളത്തില്‍ നിന്ന് വലിയ തോതില്‍ കൊതുക് പ്രജനനം നടത്തുന്നു എന്ന് ആരോഗ്യവിദഗ്‌ധര്‍ കണ്ടെത്തിയിരുന്നു. ഇതോടെ ഷാഹിദ് കപൂറിന് മുന്‍സിപ്പല്‍ കോര്‍ പ്പറേഷന്‍ നോട്ടീസയച്ചു.
ജുഹു താരാ റോഡിലെ പ്രണേത അപ്പാര്‍ട്ടുമെന്റിലാണ് വിദ്യാബാലന്‍ താമസിക്കുന്നത്. ഇതേ അപ്പാര്‍ട്ടുമെന്റില്‍ രണ്ടുനിലകള്‍ക്ക്
താഴെയുള്ള ഫ്ലാറ്റിലാണ് ഷാഹിദ് കപൂറിന്റെ ഫ്ലാറ്റ്. ഇവിടെ ഉപയോഗശൂന്യമായിക്കിടക്കുന്ന നീന്തല്‍ക്കുളമാണ് സമീപവാസികള്‍ക്ക് വില്ലനാകുന്നതെന്നാണ് കോര്‍പ്പറേഷന്റെ നിലപാട്.
മുന്നൂറ്റി എണ്‍പത്തിരണ്ടാം വകുപ്പനിസരിച്ചാണ് ഷാഹിദിന് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ നോട്ടീസയച്ചിരിക്കുന്നത്. ഇതുപ്രകാരം ഷാഹിദ് കപൂര്‍ 10000 രൂപ പിഴയടയ്ക്കേണ്ടിവരും.
വിദ്യാബാലന്‍ രോഗനിര്‍ണ്ണയത്തെ തുടര്‍ന്ന് ഇപ്പോള്‍ വീട്ടില്‍ വിശ്രമിക്കുകയാണ്. ഡോക്‌ടര്‍മാരുടെ ഒരു സംഘം വിദ്യയെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു. ചികിത്സ ഫലപ്രദമായി നടക്കുന്നു എന്നാണ് വിലയിരുത്തല്‍.