സ്പന്ദന മൂന്ന് മാസത്തിനിടെ കുറച്ചത് 16 കിലോ, താരത്തിന്റെ മരണത്തിന് കാരണം അശാസ്ത്രീയമായ ഡയറ്റെന്ന് സൂചന

Photo Courtesy: facebook
അഭിറാം മനോഹർ| Last Modified തിങ്കള്‍, 7 ഓഗസ്റ്റ് 2023 (15:38 IST)
നടന്‍ വിജയ രാഘവേന്ദ്രയുടെ ഭാര്യയും നടിയുമായ സ്പന്ദനയുടെ മരണത്തിന് കാരണമായത് ശാസ്ത്രീയമായി പിന്തുടര്‍ന്ന ഡയറ്റുകൊണ്ടാണെന്ന് സംശയം. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ശരീരഭാരം 16 കിലോ കുറച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു. സമാനമായ രീതിയിലാണ് കന്നഡ സൂപ്പര്‍ താരമായിരുന്ന പുനീത് രാജ് കുമാറും മരിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു. പുനീതിന്റെ അമ്മയായ പര്‍വ്വതമ്മയുടെ ഏറ്റവും ഇളയ സഹോദരന്റെ മകനാണ് സ്പന്ദനയുടെ ഭര്‍ത്താവായ വിജയ് രാഘവേന്ദ്ര.

അതേസമയം മരണം ഹൃദയാഘാതം കൊണ്ടുണ്ടായി എന്നതല്ലാതെ മറ്റ് വിവരങ്ങളൊന്നും ലഭ്യമായിട്ടില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും സ്പന്ദനയുടെ പിതൃസഹോദരനുമായ ബി കെ ഹരിപ്രസാദ് പറഞ്ഞു. ബാങ്കോക്കില്‍ വെച്ച് ഹൃദയാഘതത്തെ തുടര്‍ന്നാണ് 35കാരിയായ സ്പന്ദന മരിച്ചത്. ഹോട്ടല്‍ മുറിയില്‍ കുഴഞ്ഞുവീണ സ്പന്ദനയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :