വിജയുടെ ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത,'ദളപതി 66' വരുന്നു

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 27 സെപ്‌റ്റംബര്‍ 2021 (10:33 IST)

വിജയുടെ ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത.ബീസ്റ്റിനു ശേഷം നടന്റെ അടുത്ത ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചു.തെലുങ്ക് സംവിധായകന്‍ വംശി പൈഡിപ്പള്ളി ഒരുക്കുന്ന ചിത്രത്തെക്കുറിച്ചുള്ള പുതിയ അപ്‌ഡേറ്റ് പുറത്തുവന്നു.
മഹേഷ് ബാബുവിന്റെ 'മഹര്‍ഷി' എന്ന ചിത്രത്തിലൂടെയാണ് വംശി പൈഡിപ്പള്ളി സംവിധായകന്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത് .2019ലെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് ഈ ചിത്രത്തിനായിരുന്നു ലഭിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :