എം ടിയുടെ രണ്ടാമൂഴം സിനിമയാക്കാനുള്ള യോഗമില്ല, വിഷമവും കുറ്റബോധവും തോന്നുന്നു: ശ്രീകുമാർ മേനോൻ

അഭിറാം മനോഹർ| Last Updated: വ്യാഴം, 26 ഡിസം‌ബര്‍ 2024 (10:18 IST)
രണ്ടാമൂഴം സിനിമയാക്കാന്‍ എംടി ഏറെ ആഗ്രഹിച്ചിരുന്നെന്നും അതിന് സാധിക്കാത്തതില്‍ അദ്ദേഹം ഏറെ നിരാശനായിരുന്നെന്നും സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. കോഴിക്കോട്ടെ എംടിയുടെ വസതിയിലെത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിനിമയുടെ മുടക്ക് മുതല്‍ പ്രതിസന്ധിയിലായതോടെയാണ് സിനിമ ഉപേക്ഷിച്ചത്. ആയിരം കോടിയിലേറെ ചെലവ് വരുന്ന സിനിമയായിരുന്നു അത്. സിനിമ നടക്കാത്തതില്‍ വിഷമവും കുറ്റബോധവും ഉണ്ട്. രണ്ടാമൂഴം സിനിമയാക്കാന്‍ തനിക്ക് ഇനി കഴിയില്ലെന്നും അതിന് യോഗമില്ലെന്നും ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു. വളരെ കഴിവുള്ള എത്രയോ സംവിധായകര്‍ നമുക്കിടെയിലുണ്ട്. ഇനി രണ്ടാമൂഴം ഒരു സിനിമയാക്കുക എന്നതാകും എംടിയുടെ കാലശേഷം അദ്ദേഹത്തിന് നല്‍കാവുന്ന ഏറ്റവും വലിയ ശ്രദ്ധാഞ്ജലിയെന്നും ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :