രണ്‍‌ജി പണിക്കരുടെ മകൻ നിഖിൽ വിവാഹിതനായി, വിവാഹം ലളിതമായ ചടങ്ങുകളോടെ

കെ ആര്‍ അനൂപ്| Last Updated: ചൊവ്വ, 16 ജൂണ്‍ 2020 (16:14 IST)
തിരക്കഥാകൃത്തും സംവിധായകനും നടനുമായ രഞ്ജി പണിക്കരുടെ മകൻ നിഖിൽ വിവാഹിതനായി. മേഘ ശ്രീകുമാറാണ് വധു. ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. ചെങ്ങന്നൂർ സ്വദേശികളായ ശ്രീകുമാർ പിള്ളയുടെയും മായ ശ്രീകുമാറിന്റെയും മകളാണ് മേഘ. വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രം ആയിരുന്നു പങ്കെടുത്തത്. ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം.

ഇരട്ട സഹോദരങ്ങളായ നിഖിലും നിതിനും സിനിമയിൽ സജീവമാണ്. മമ്മൂട്ടി ചിത്രം കസബയിലൂടെ നിതിൻ സ്വതന്ത്ര സംവിധായകനായി മാറി. നടനും ചലച്ചിത്ര പ്രവർത്തകനുമാണ് നിഖിൽ.

കലാമണ്ഡലം ഹൈദരാലി എന്ന ചിത്രത്തിലൂടെ നിഖിൽ
അഭിനയരംഗത്ത് ചുവടു വച്ചിരിക്കുകയാണ്. ചിത്രത്തിൽ ഹൈദരാലിയായി എത്തുന്നത് രഞ്ജി പണിക്കർ ആണ്. കിരൺ ജി നാഥ് സംവിധാനം ചെയ്യുന്ന സിനിമയിലെ രഞ്ജി പണിക്കരുടെ 19 വയസ്സു മുതൽ 30 വയസ്സ് വരെയുള്ള കാലഘട്ടം അവതരിപ്പിക്കുന്നത് മകൻ നിഖിലാണ്.

ചിത്രത്തിന് കടപ്പാട്: മഹാദേവന്‍ തമ്പി



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :