തൂത്തുക്കുടി വെടിവെയ്‌പ്പ്: നടൻ രജനീകാന്ത് ജുഡീഷ്യൽ കമ്മീഷന് മുൻപിൽ ഹാജരാകണം

അഭിറാം മനോഹർ| Last Updated: ചൊവ്വ, 4 ഫെബ്രുവരി 2020 (17:10 IST)
തൂത്തുക്കുടി വെടിവെയ്‌പ്പിനെ കുറിച്ചുള്ള വിവാദ പരാമർശത്തിൽ നടൻ രജനീകാന്തിന് സമൻസ്. തൂത്തുക്കുടി വെടിവയ്പ്പിനെക്കുറിച്ച് അന്വേഷിക്കുന്ന ജുഡീഷ്യൽ കമ്മിഷന് മുന്നിൽ ഹാജരാകുന്നതിനായാണ് സമൻസ് അയച്ചിരിക്കുന്നത്.

തൂത്തുക്കുടിയില്‍ കോപ്പര്‍ സ്‌റ്റെറിലൈറ്റ് പ്ലാന്‍റിനെതിരെ നടന്ന പ്രതിഷേധത്തിനിടെ പോലീസ് നടത്തിയ വെടിവെയ്‌പ്പിനെ വിമർശിച്ച് രജനീകാന്ത് രംഗത്ത് വന്നിരുന്നു. ഏകാധിപത്യ സ്വഭാവത്തോടെ ജനങ്ങൾക്ക് നേരെ വെടിയുതിർക്കുകയും 11 കൊല്ലപ്പെടുകയും ചെയ്തതിന്റെ ഉത്തരവാദിത്തം സർക്കാരിന്നാണെന്നായിരുന്നു രജനി പറഞ്ഞത്. ഒപ്പം തൂത്തുക്കുടിയിൽ പോലീസ് വെടിവെപ്പുണ്ടാകാൻ കാരണം പ്രതിഷേധത്തിനിടെ നുഴഞ്ഞുകയറിയ സാമൂഹ്യവിരുദ്ധരാണെന്നും രജനീകാന്ത് പറഞ്ഞിരുന്നു. ഈ പ്രസ്താവനയുടെ പേരിലാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റിസ് അർജുന ജഗദീശൻ സമിതി മുമ്പാകെ ഹാജരാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള സമൻസ്.

മുഖ്യമന്ത്രിയായിരിക്കെ 2013ൽ പ്ലാന്റ് അടച്ചുപൂട്ടാൻ വ്യവസായവകുപ്പ് നിർദേശിച്ചെങ്കിലും വേദാന്ത സുപ്രീം കോടതി ഉത്തരവിലൂടെ വീണ്ടും പ്രവർത്തനം തുടങ്ങുകയായിരുന്നു. തുടർന്ന് സ്റ്റെർലൈറ്റ് പ്ലാന്റ് രണ്ടാം ഘട്ട വികസനങ്ങള്‍ക്ക് ഒരുക്കം തുടങ്ങിയപ്പോഴാണ് പ്രക്ഷോഭങ്ങള്‍ വീണ്ടും ശക്തിയാർജ്ജിച്ചത്. രണ്ടാം ഘട്ട പ്രതിഷേധത്തിന്റെ നൂറാം ദിവസത്തിലായിരുന്നു 13 പേരുടെ ജീവനെടുത്ത പോലീസ് വെടിവെയ്‌പ്പ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :