മമ്മൂട്ടിയോട് നന്ദി പറഞ്ഞ് മഞ്ജു വാര്യർ

നീലിമ ലക്ഷ്മി മോഹൻ| Last Modified ശനി, 23 നവം‌ബര്‍ 2019 (16:16 IST)
ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിന് ശേഷം റോഷൻ ആൻഡ്രൂസും മഞ്ചു വാര്യരും ഒന്നിക്കുന്ന പ്രതി പൂവൻ കോഴി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ആദ്യഗാനവും കഹ്ശിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത് മോഹൻലാലായിരുന്നെങ്കിൽ ആദ്യ ഗാനം റിലീസ് ചെയ്തത് നിവിൻ പോളി ആണ്.

സംവിധായകനായ റോഷൻ ആൻഡ്രൂസ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് പ്രതി പൂവൻ കോഴി. ചിത്രത്തിലെ റോഷൻ ആൻഡ്രൂസിന്റെ ക്യാരക്ടർ പോസ്റ്റർ നവംബർ 25നു റിലീസ് ചെയ്യും. മമ്മൂട്ടിയാകും റിലീസ് ചെയ്യുക. മഞ്ജു തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. മമ്മൂട്ടിക്ക് നന്ദി അറിയിച്ച് കൊണ്ടുള്ള പോസ്റ്റ് ആരാധകർ ഏറ്റെടുക്കുകയും ചെയ്തിരിക്കുകയാണ്.

ഉണ്ണി ആറിന്റെ പ്രശസ്തമായ അതേ പേരിലുള്ള ചലച്ചിത്രാവിഷ്കാരമാണ് സിനിമ. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രത്തിന്റെ നിർമാണം നിർവഹിക്കുന്നത്. റോഷനു പകരം ജോജു ജോർജിനെയായിരുന്നു ആദ്യം പരിഗണിച്ചിരുന്നത്. എന്നാൽ, പിന്നീട് റോഷൻ തന്നെ ചെയ്യാമെന്ന് ഏൽക്കുകയായിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :